അഷ്‌കർ, റിയാസ്
Posted On
date_range Updated On
date_range ഹർത്താൽ ആക്രമണം: രണ്ടുപേർകൂടി അറസ്റ്റിൽ
ചങ്ങനാശ്ശേരി: പോപുലർ ഫ്രണ്ട് ഹർത്താലിനോടനുബന്ധിച്ച് ഹോട്ടലിനും കെ.എസ്.ആർ.ടി.സി ബസുകൾക്കും നേരെ കല്ലെറിഞ്ഞ കേസിൽ രണ്ടുപേർ അറസ്റ്റിൽ.കുറിച്ചി, ചങ്ങനാശ്ശേരി ഭാഗങ്ങളിൽ അക്രമം നടത്തിയ തൃക്കൊടിത്താനം കിളിമല മൂശാരി പറമ്പിൽ വീട്ടിൽ അഷ്‌കർ (24), ചങ്ങനാശ്ശേരി ഓവേലിൽ വേലശ്ശേരി വീട്ടിൽ റിയാസ് വി. റഷീദ് (36) എന്നിവരെയാണ് പിടികൂടിയത്.
ഹർത്താൽ ദിവസം ചങ്ങനാശ്ശേരി, ചിങ്ങവനം ഭാഗങ്ങളിലായി അഞ്ച് കെ.എസ്.ആര്‍.ടി.സി ബസിെൻറ ചില്ലുകൾ കല്ലെറിഞ്ഞ് തകർത്തത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.കുറിച്ചിയിലെ ശരവണാസ് ഹോട്ടലിനുനേരെ ബൈക്കിലെത്തി കല്ലെറിഞ്ഞതും ഇവർ തന്നെയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.