Posted On
date_range Updated On
date_range വിദേശമദ്യം പിടികൂടി
ചങ്ങനാശ്ശേരി: ഡ്രൈഡേയില്‍ വില്‍പന നടത്താൻ സൂക്ഷിച്ച എട്ടുലിറ്റര്‍ വിദേശമദ്യം ചങ്ങനാശ്ശേരി പൊലീസും ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടി. ചങ്ങനാശ്ശേരിയിൽ ലോട്ടറി വില്‍പന നടത്തുന്ന തിരുവനന്തപുരം നാറാണി സ്വദേശി ജെ.ജെ ഭവനില്‍ ജസ്റ്റിന്‍ ജോസാണ് (52) അറസ്റ്റിലായത്.
ബിവറേജില്‍നിന്ന് മദ്യംവാങ്ങി സൂക്ഷിച്ചശേഷം കൂടുതല്‍ വിലക്ക് വിൽപന നടത്തുകയായിരുന്നു. മാര്‍ക്കറ്റില്‍ വരുന്നവര്‍ക്കായി പുലര്‍ച്ച മൂന്നുമുതല്‍ വിൽപന തുടങ്ങുകയാണ് പതിവെന്നും പൊലീസ് പറഞ്ഞു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച പുലർച്ച മാര്‍ക്കറ്റിനുള്ളില്‍ വേഷംമാറിയെത്തിയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.