കോവിഡ് പോസിറ്റിവായ യുവാവ് ആംബുലന്‍സിലിരുന്ന് പി.എസ്.സി പരീക്ഷയെഴുതി
ചങ്ങനാശ്ശേരി: കോവിഡ് പോസിറ്റിവായ യുവാവിന് പി.എസ്.സി പരീക്ഷയെഴുതാന്‍ ആംബുന്‍സില്‍ സൗകര്യമൊരുക്കി. തെങ്ങണ ഗുഡ്ഷെപ്പേര്‍ഡ് സി.എഫ്.എല്‍.ടി.സിയില്‍ ചികിത്സയിലായിരുന്ന മാടപ്പള്ളി സ്വദേശിയായ യുവാവാണ് ബുധനാഴ്ച ആംബുലന്‍സില്‍ പരീക്ഷ എഴുതിയത്. പി.എസ്.സി പരീക്ഷ എഴുതണമെന്ന കാര്യം പഞ്ചായത്ത് അധികൃതരെയും ആരോഗ്യപ്രവര്‍ത്തകരെയും മുന്‍കൂട്ടി അറിയിച്ചിരുന്നു. തുടര്‍ന്ന് ബുധനാഴ്ച പരീക്ഷ എഴുതാനുള്ള ക്രമീകരണങ്ങള്‍ ചെയ്തു. മാടപ്പള്ളി എഫ്.എച്ച്.സി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാജശ്രീ, ക്ലര്‍ക്ക് സുനില്‍കുമാര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ പി.എസ്.സി ഓഫിസിലേക്കും പരീക്ഷ സെൻററിലേക്കും
ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചുകൊടുത്തിരുന്നു. കോവിഡ് സെൻറര്‍ നോഡല്‍ ഓഫിസര്‍ ഡോ. പ്രദീപ് ആംബുലന്‍സ് സൗകര്യവും അനുവദിച്ചു. പരീക്ഷ സെൻറര്‍ നാട്ടകം ഗവ. കോളജായിരുന്നു. അതിനാല്‍ കോവിഡ് സെൻററില്‍നിന്ന് സുരക്ഷ ക്രമീകരണങ്ങള്‍ സ്വീകരിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ യുവാവിനെ പരീക്ഷ സെൻററില്‍ എത്തിക്കുകയും ആംബുലന്‍സിനുള്ളില്‍ പി.പി.ഇ കിറ്റ് ധരിച്ച് പരീക്ഷ എഴുതിക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.