മാല കവര്‍ന്ന യുവാവ് പിടിയില്‍

ചങ്ങനാശ്ശേരി: മാലയും കൈചെയിനും കവര്‍ന്ന സംഭവത്തിൽ യുവാവ് പിടിയില്‍. വാകത്താനം കൂടത്തിങ്കല്‍ വീട്ടില്‍ ഹരികൃഷ്ണനാണ്​ (22) വാകത്താനം പൊലീസ് അറസ്​റ്റ്​ ചെയ്തത്. ശാസ്താംകാവ് ക്ഷേത്രത്തിന്​ സമീപം നീലമന ഇല്ലത്ത് മാധവന്‍ നമ്പൂതിരിയുടെ മക​െൻറ കഴുത്തില്‍ കിടന്ന ഒരു പവ​െൻറ സ്വര്‍ണമാലയും കൈയില്‍ കിടന്ന നാലരഗ്രാം ചെയിനുമാണ് കഴിഞ്ഞദിവസം മോഷണം പോയത്.

വാകത്താനം സ്​റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.പി. തോംസണിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തില്‍ ക്രൈം സ്‌ക്വാഡ് എസ്.ഐ കോളിന്‍സ്, എ. എസ്‌.ഐ ജോണ്‍സണ്‍ ആൻറണി, സീനിയര്‍ സി.പി.ഒ ശ്രീവിദ്യ, സി.പി.ഒമാരായ ഹരികുമാര്‍, വിനോദ് ജോസഫ്, ബിജു വിശ്വനാഥ്, ശ്രീകാന്ത്, ബ്ലസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.  

Tags:    
News Summary - Chain snaching case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.