Posted On
date_range Updated On
date_range മര്‍ദിച്ച് പണം തട്ടിയെടുത്തതായി പരാതി
ചങ്ങനാശ്ശേരി: ടൂറിസ്റ്റ് ഹോം ജീവനക്കാരനെ മര്‍ദിക്കുകയും 5000 രൂപ തട്ടിയെടുക്കുകയും ചെയ്തതായി പരാതി. കൂനന്താനം കൈനിക്കര പുതുപ്പറമ്പ് സാദിക്കിനെയാണ് (41) മർദിച്ചതായി ചങ്ങനാശ്ശേരി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ 11 ഓടെയാണ് സംഭവം. ടൂറിസ്റ്റ് ഹോമില്‍ റൂം ബോയിയായി ജോലി ചെയ്തിരുന്ന സാദിക്കിനെ കണ്ടാലറിയാവുന്ന ഒരു സംഘം അസഭ്യം പറയുകയും ചെകിട്ടത്തടിക്കുകയും കൈവശമുണ്ടായിരുന്ന 5000 രൂപ അപഹരിക്കുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഇയാള്‍ ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.