Posted On
date_range Updated On
date_range കുടിവെള്ളം ചോദിച്ചെത്തി; ആക്രമിച്ച് മാല കവർന്നു
ചങ്ങനാശ്ശേരി: വീട്ടിൽ കുടിവെള്ളം ചോദിെച്ചത്തിയ യുവാവ് വയോധികയായ വീട്ടമ്മയെ ആക്രമിച്ച് മൂന്നുപവെൻറ മാല കവർന്നു. തുരുത്തി ആലഞ്ചേരി ചിന്നമ്മയുടെ (85) മാലയാണ് ചൊവ്വാഴ്ച ഉച്ചയോടെ കവർന്നത്.
വീടിെൻറ അടുക്കളഭാഗത്ത് എത്തിയ യുവാക്കൾ വീട്ടമ്മയോട് കുടിവെള്ളം ചോദിച്ചു. പിന്നാലെ വീടിനുള്ളിലേക്ക് പ്രവേശിച്ച യുവാക്കൾ വീട്ടമ്മയുടെ മുഖത്ത് തുണി മൂടിയശേഷം മാല കവർന്ന് കടന്നു.
ഈസമയം വീട്ടിൽ മറ്റാരുമില്ലായിരുന്നു. ചങ്ങനാശ്ശേരി സി.ഐ പ്രശാന്ത് കുമാറിെൻറ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.