ചങ്ങനാശ്ശേരി മാടപ്പള്ളിയിൽ സിൽവർലൈൻ പാതക്കായി കല്ലിടുന്നത്​ പ്രതിരോധിച്ച സമരക്കാരെ പൊലീസ്​ വലിച്ചിഴച്ച്​ നീക്കുന്നു

മാടപ്പള്ളിയിൽ കെ റെയിൽ വിരുദ്ധ സമരം: ''ഞങ്ങളെങ്ങോട്ടു പോവും'' ശോശാമ്മ ചോദിക്കുന്നു

ചങ്ങനാശ്ശേരി: പട്ടാളത്തില്‍ 20 കൊല്ലത്തെ ജോലി കഴിഞ്ഞെത്തിയ മകനാണ് 10 വര്‍ഷം മുമ്പ് വള്ളിപ്പറമ്പില്‍ ശോശാമ്മയുടെ 10 സെന്റില്‍ വീട് വെച്ചത്. പ്രായമായ ശോശാമ്മയെയും ഭര്‍ത്താവ് ഫിലിപ്പോസിനെയും ശുശ്രൂഷിക്കുന്നത് മകന്‍ ജോമോനാണ്. ആഗ്രഹിച്ചു നിർമിച്ച വീട്ടില്‍ കൊതി തീരെ താമസിക്കാന്‍ കഴിയാതെ ഇറങ്ങേണ്ടി വരുന്ന ദുരവസ്ഥയില്‍ മനം നൊന്താണ് ശോശാമ്മ സമരത്തിനെത്തിയത്. ഇവര്‍ക്കൊപ്പം സമരത്തിനെത്തിയ മകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞങ്ങളെങ്ങോട്ട് പോകുമെന്നാണ് ശോശാമ്മയുടെ ചോദ്യം.

പശുവിനെ വളര്‍ത്തി പാൽ വിറ്റ് ഉപജീവനം നടത്തുന്ന മറ്റൊരു വീട്ടമ്മ തന്‍റെ ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ പൊലീസിനു നേരെ കയർത്തു. പ്രായമായവരും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ വലിയ ജനാവലിയാണ് സ്ഥലത്തെത്തിയത്. വീട്ടമ്മമാരാണ് പ്രതിഷേധത്തിന്‍റെ മുന്‍നിരയിലുണ്ടായിരുന്നത്. പലരും വികാരഭരിതമായാണ് പ്രതികരിച്ചത്. സില്‍വര്‍ ലൈന്‍ പദ്ധതി പ്രദേശത്തു കൂടെ കടന്നു പോകുമെന്ന സ്ഥിതിയായതോടെ പ്രദേശത്തെ സ്ഥലത്തിന് വിലയിടിഞ്ഞു. മക്കളുടെ വിവാഹ ആവശ്യത്തിനും പഠനത്തിനും സ്ഥലം പണയപ്പെടുത്തി ലോണ്‍ പോലും എടുക്കാന്‍ കഴിയാത്ത അവസ്ഥ.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ ആയതോടെ റീത്തുപള്ളിയില്‍ രണ്ടു തവണ കൂട്ടമണി അടിച്ചിരുന്നു. വ്യാഴാഴ്ച ഭീകരാന്തരീക്ഷമാണ് പൊലീസ് മാടപ്പള്ളിയില്‍ സൃഷ്ടിച്ചത്. ഡിവൈ.എസ്.പി ആര്‍.ശ്രീകുമാര്‍, തൃക്കൊടിത്താനം എസ്.എച്ച്.ഒ ഇ.അജീബ്, ചങ്ങനാശ്ശേരി എസ്.എച്ച്.ഒ റിച്ചാര്‍ഡ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹമായിരുന്നു മാടപ്പള്ളിയിലെത്തിയത്.

സമരച്ചൂടിൽ മാടപ്പള്ളി; പ്രക്ഷോഭം തുടരുമെന്ന്​ സമരക്കാർ

കോ​ട്ട​യം: കെ-​റെ​യി​ൽ ക​ല്ലി​ട​ലി​ന്‍റെ പേ​രി​ൽ പൊ​ലീ​സ്​ തേ​ർ​വാ​ഴ്ച ന​ട​ത്തി​യ മാ​ട​പ്പ​ള്ളി മു​ണ്ടു​കു​ഴി​യി​ൽ ര​ണ്ടാം ദി​വ​സ​വും സ​മ​ര​ച്ചൂ​ടി​ന്​ കു​റ​വി​ല്ല. വീ​ട്ട​മ്മ​മാ​ര​ട​ക്കം പ്ര​തി​ഷേ​ധ​വു​മാ​യി അ​ണി​നി​ര​ന്നു. പ്ര​തി​പ​ക്ഷ നേ​താ​വ്​ വി.​ഡി. സ​തീ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു.​ഡി.​എ​ഫ്​ സം​ഘ​വും ബി.​ജെ.​പി നേ​താ​ക്ക​ളും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച്​ സ​മ​ര​ക്കാ​ർ​ക്ക്​ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. റീ​ത്തു​പ​ള്ളി​ക്കു മു​ന്നി​ലു​ള്ള കൊ​ര​ണ്ടി​ത്ത​റ സാ​ജ​ന്‍റെ പ​റ​മ്പി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നാ​ല്​ കെ-​റെ​യി​ൽ ക​ല്ലു​ക​ൾ യു.​ഡി.​എ​ഫ്​-​ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ പി​ഴു​തെ​റി​ഞ്ഞു.

''ഞ​ങ്ങ​ൾ​ക്കു കെ-​റെ​യി​ൽ വേ​ണ്ട. വീ​ടാ​ണ്​ വേ​ണ്ട​ത്. പ​ദ്ധ​തി പി​ൻ​വ​ലി​ക്കു​ന്ന​തു​വ​രെ സ​മ​രം തു​ട​രും'' -സ​മ​ര​ക്കാ​ർ പ​റ​ഞ്ഞു. ച​ങ്ങ​നാ​ശ്ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സി​ൽ​വ​ർ​ലൈ​ൻ വി​രു​ദ്ധ ജ​ന​കീ​യ സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ച ഹ​ർ​ത്താ​ൽ പൂ​ർ​ണ​മാ​യി​രു​ന്നു. ബി.​ജെ.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​​ശ്ശേ​രി​യി​ൽ എം.​സി റോ​ഡ്​ ഉ​പ​രോ​ധി​ച്ചു. പ്ര​ദേ​ശ​ത്തെ വീ​ട്ട​മ്മ​മാ​ര​ട​ക്കം രാ​വി​ലെ മു​ത​ൽ റീ​ത്തു​പ​ള്ളി​ക്കു​മു​ന്നി​ലെ പ്ര​തി​ഷേ​ധ സ്ഥ​ല​ത്താ​യി​രു​ന്നു.

ഉ​മ്മ​ൻ ചാ​ണ്ടി, ര​മേ​ശ്​ ചെ​ന്നി​ത്ത​ല, എം.​എ​ൽ.​എ​മാ​രാ​യ പി.​ജെ. ജോ​സ​ഫ്, തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്​​ണ​ൻ, മോ​ൻ​സ്​ ജോ​സ​ഫ്, പി.​സി. വി​ഷ്​​ണു​നാ​ഥ്, കെ.​കെ. ര​മ, കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്​ എം.​പി, കെ.​സി. ജോ​സ​ഫ്, പി.​സി. തോ​മ​സ്, ഡി.​സി.​സി പ്ര​സി​ഡ​ന്‍റ്​ നാ​ട്ട​കം സു​രേ​ഷ്, ജോ​സ​ഫ്​ എം. ​പു​തു​ശേ​രി, ബി.​ജെ.​പി സം​സ്ഥാ​ന നേ​താ​വ്​ ബി. ​രാ​ധാ​കൃ​ഷ്ണ മേ​നോ​ൻ തു​ട​ങ്ങി രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ നി​ര​വ​ധി പേ​ർ ഐ​ക്യ​ദാ​ർ​ഢ്യ​മ​റി​യി​ച്ച്​ മാ​ട​പ്പ​ള്ളി​യി​ലെ​ത്തി​. വ്യാ​ഴാ​ഴ്ച​യു​ണ്ടാ​യ പൊ​ലീ​സ്​ ന​ട​പ​ടി​യി​ൽ നി​ര​വ​ധി​പേ​ർ​ക്കാ​ണ്​ പ​രി​ക്കേ​റ്റ​ത്. നി​ല​ത്തു​കൂ​ടി വ​ലി​ച്ചി​ഴ​ച്ച​തി​നെ​തു​ട​ർ​ന്ന്​ പ​ല​രു​ടെ​യും പു​റ​ത്തെ ​തൊ​ലി​പോ​യി. ക​ല്ലി​ട​ൽ തു​ട​രു​മെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​രും ത​ട​യു​മെ​ന്ന്​ പ്ര​തി​ഷേ​ധ​ക്കാ​രും നി​ല​പാ​ടെ​ടു​ത്ത​തോ​ടെ വ​രും​ദി​വ​സ​ങ്ങ​ളി​ലും പ്ര​ക്ഷോ​ഭം ശ​ക്ത​മാ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

Tags:    
News Summary - Anti-rail strike in Madappilly: Shoshamma asks, "Where are we going?"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.