ഉഴവൂർ: ഉഴവൂർ-മോനിപ്പള്ളി റോഡിൽ ആൽപ്പാറയിൽ കാർ നിയന്ത്രണംവിട്ട് ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറി. കാർ പൂർണമായും കത്തിനശിച്ചു. കാർ ഓടിച്ച മോനിപ്പള്ളി സ്വദേശി റെജിക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
കാറിലെ യാത്രക്കാരനെ സാഹസികമായി രക്ഷിച്ചത് കിടങ്ങൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ എബിയാണ്. കാർ ട്രാൻസ്ഫോർമറിൽ ഇടിച്ച ശബ്ദംകേട്ട് വീട്ടിൽനിന്ന് ഓടിയെത്തിയ എബി കാണുന്നത് ട്രാൻസ്ഫോർമറിൽനിന്ന് കാറിലേക്ക് തീ പടർന്നിരുന്നതാണ്. ഒട്ടും ആലോചിക്കാതെ കാറിെൻറ പിറകിലെ ചില്ല് തകർത്താണ് യാത്രക്കാരനെ തലനാരിഴക്ക് രക്ഷപ്പെടുത്തിയത്.
നിമിഷങ്ങൾക്കുള്ളിൽ കാർ പൂർണമായും കത്തിയെരിഞ്ഞു. കൂത്താട്ടുകുളം അഗ്നിരക്ഷാസേന തീയണച്ചു.
കാറിെൻറ ചില്ല് തകർക്കുന്നതിനിടയിൽ എബിയുടെ കൈക്ക് മുറിവ് പറ്റി. ഉഴവൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.