സു​ഹൃ​ത്തി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ല്ലാ​ൻ ശ്ര​മം: യു​വാ​വ് പി​ടി​യി​ൽ

പാ​ലാ: സു​ഹൃ​ത്തി​നെ കി​ണ​റ്റി​ൽ ത​ള്ളി​യി​ട്ട് കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ യു​വാ​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​ന്തി​നാ​ട് വ​ലി​യ കാ​വും​പു​റം ന​രി​ക്കു​ഴി​യി​ൽ വീ​ട്ടി​ൽ ജോ​ബി ചെ​റി​യാ​നെ​യാ​ണ്​ (40) പാ​ലാ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ൾ ക​ഴി​ഞ്ഞ​ദി​വ​സം ഉ​ള്ള​നാ​ട് ഭാ​ഗ​ത്ത് സു​ഹൃ​ത്തു​മാ​യി വാ​ക്​​ത​ർ​ക്കം ഉ​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് സ​മീ​പ​ത്തെ കി​ണ​റ്റി​ലേ​ക്ക് ത​ള്ളി​യി​ടു​ക​യു​മാ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്ന് പാ​ലാ പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

പാ​ലാ എ​സ്.​എ​ച്ച്.​ഒ കെ.​പി്​ ടോം​സ​ൺ, എ.​എ​സ്.​ഐ ബി​ജു കെ. ​തോ​മ​സ്, സി.​പി.​ഒ ജോ​ബി ജോ​സ​ഫ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Attempted murder: one arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.