പ്രവീൺ, സുരേഷ് കുമാർ, പദ്മകുമാർ
ദമ്പതികളെ കൊലപ്പെടുത്താൻ ശ്രമം: മൂന്നുപേർ അറസ്റ്റിൽ
മണിമല: ദമ്പതികളെ തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ചുകൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവില്‍ കഴിഞ്ഞിരുന്ന മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട പെരിങ്ങര സ്വദേശി പ്രവീൺ (43), കോട്ടയം പൂവത്തോലി കോരോത്ത് വീട്ടിൽ സുരേഷ് കുമാർ.എൻ (61), പത്തനംതിട്ട അയിത്തല സ്വദേശി പദ്മകുമാർ (41) എന്നിവരെയാണ് മണിമല പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ നവംബർ 30നാണ് പ്രതികൾ മണിമല പഴയിടം സ്വദേശികളെ ഇവർ സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി ആക്രമിച്ചത്. നിലക്കത്താനം- പാമ്പേപ്പടി റോഡിലായിരുന്നു സംഭവം.
ദമ്പതികളുടെ കുടുംബവുമായി മുൻവിരോധം ഉണ്ടായിരുന്നതായി പറയുന്നു. പരാതിയെ തുടർന്ന് മണിമല പൊലീസ് കേസെടുക്കുകയും ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവിൽ വിനീത്കുമാർ, ബിജോയി കെ.പി എന്നിവരെ പിടികൂടുകയുമായിരുന്നു.
ഒളിവിൽ കഴിഞ്ഞിരുന്ന മറ്റുപ്രതികളെ കണ്ടെത്താൻ നടത്തിയ തിരച്ചിലിലാണ് ഇവരെ എറണാകുളത്തുനിന്ന് പിടികൂടുന്നത്. മണിമല എസ്.എച്ച്.ഒ വി.കെ.ജയപ്രകാശ്, എസ്.ഐമാരായ സുനിൽ പി.പി, സജീവ്, സി.പി.ഒമാരായ ടോമി സേവ്യർ, വിശാൽ, രാജീവ് ബിജേഷ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.