സി.പി.എം പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

ഈരാറ്റുപേട്ട: സി.പി.എം പ്രവർത്തകനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു. ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ തെക്കേകര തട്ടാപറമ്പിൽ നൂർ സലാമിനെ (46) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.

വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി സ്‌കൂട്ടറിൽ തിരിച്ചുവരുകയായിരുന്ന നൂർ സലാമിനെ അരുവിത്തുറ കോളജി​െൻറ മുന്നിൽ മുഖംമൂടി ധരിച്ച് സ്കൂട്ടറിൽ വന്ന രണ്ടുപേർ ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കണ്ടാലറിയാവുന്ന എസ്.ഡി.പി.ഐ പ്രവർത്തകരാ​െണന്ന് നൂർ സലാം പൊലീസിന് മൊഴിനൽകി.

കഴിഞ്ഞ ദിവസം ഇലക്​ഷൻ കലാശക്കൊട്ടിൽ സി.പി.എം പ്രവർത്തകരും എസ്.ഡി.പി.ഐ പ്രവർത്തകരും തമ്മിൽ ചെറിയ ഉരസൽ നടന്നിരുന്നു. അതിനെത്തുടർന്നുള്ള ആക്രമണം ആകാമെന്നാണ് നാട്ടുകാർ പറയുന്നത്. ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിൽ കമ്പിവടികൊണ്ട് ആദ്യം അടിച്ചു. വാഹനവുമായി​ പിന്നെയും മുന്നോട്ട് പോകാൻ ശ്രമിച്ച നൂർ സലാമി​െൻറ കാലിൽ വീണ്ടും അടിച്ചു. ഇതോടെ സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു. റോഡിൽ വീണ നൂർ സലാമിനെ കമ്പിയും മൂർച്ചയുള്ള ആയുധവും ഉപയോഗിച്ച് അടിക്കുകയും വെട്ടുകയുമായിരുന്നു.

ആയുധംവെച്ച് കുത്താൻ ശ്രമിച്ചത്​ തടയുന്നതിനിടെ കൈക്ക് രണ്ടിടത്ത് ഒടിവ് സംഭവിച്ചു. വിരലിനും ഗുരുതര പരിക്കേറ്റു. കൈക്കും കാലിനും വെട്ടേറ്റ നൂർ സലാമിനെ നാട്ടുകാർ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശി​െച്ചങ്കിലും പരിക്ക്​ ഗുരുതരമായതിനാൽ പാലാ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട്​ അടിയന്തര ശാസ്ത്രക്രിയക്ക്​ കോട്ടയം മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സംഭവം അറിഞ്ഞ് സി.പി.എം പ്രവർത്തകർ ആശുപത്രിയിൽ തടിച്ചുകൂടി. സംഭവവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് എസ്.ഡി.പി.ഐ മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ്​ കെ.ഇ. റഷീദ് അറിയിച്ചു. പരിസര പ്രദേശത്തെ കാമറകൾ നിരീക്ഷിച്ച് പ്രതികളെ കണ്ടെത്താനുള്ള നീക്കം ഈരാറ്റുപേട്ട പൊലീസ് ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Attempt to assassinate CPM activist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.