aad ആഹ്ലാദ പ്രകടനം

കാഞ്ഞിരപ്പള്ളിയിൽ സംഘര്‍ഷം: പത്തോളം പേര്‍ക്കെതിരെ കേസ്​ കാഞ്ഞിരപ്പള്ളി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ വിജയാഘോഷ പ്രകടനത്തിനിടെയുണ്ടായ വാക്കേറ്റം സംഘര്‍ഷത്തിൽ കലാശിച്ചു. പത്തോളം പേര്‍ക്കെതിരെ പൊലീസ്​ കേസെടുത്തു. കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ വെള്ളിയാഴ്ചയാണ്​ സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബസ്​സ്റ്റാന്‍ഡ് ഭാഗത്തുനിന്ന്​ എത്തുന്നതിനിടെ പൊന്‍കുന്നം ഭാഗത്തുനിന്ന്​ വന്ന കാര്‍ വേഗം കുറക്കാതെ പ്രകടനക്കാര്‍ക്കിടയിലൂടെ ഓടിച്ചുപോകാനൊരുങ്ങിയതായി പറയുന്നു. ഇതോടെ കാര്‍ തടയാന്‍ ശ്രമിച്ചു. നേതാക്കള്‍ ഇടപെടുന്നതിനിടെ പൊലീസ് പ്രകടനക്കാരെ ബലമായി നീക്കിയതോടെ ഉന്തും തള്ളുമായി. ഗതാഗത തടസ്സമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട്​ കണ്ടാലറിയുന്ന പത്തോളം പേര്‍ക്കെതിരെ കേസെടുത്തതായി കാഞ്ഞിരപ്പള്ളി എസ്.ഐ അറിയിച്ചു. പ്രകടനത്തിന് അഡ്വ. പി.എ. ഷെമീർ, പ്രഫ. റോണി കെ. ബേബി, നായിഫ് തുടങ്ങിയവർ നേതൃത്വം നൽകി. ----------- KTL Sangarsham Election Result കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ യു.ഡി.എഫ്​ പ്രവർത്തകരും പൊലീസുമായി സംഘർഷം നടന്ന​പ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.