5000 നോട്ടുബുക്കുകളുമായി വ്യാപാരികള്‍

കറുകച്ചാല്‍: 16 സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് കറുകച്ചാലിലെ വ്യാപാരികള്‍ 5000 നോട്ടുബുക്കുകള്‍ നല്‍കും. ഓരോ കുട്ടിക്കും ശരാശരി 10 നോട്ടുബുക്കുകള്‍ വീതമാണ് നല്‍കുന്നത്​. ചെറിയ ക്ലാസുകളിലേക്ക് ആവശ്യമായ ബുക്കുകള്‍ വിതരണം ചെയ്തശേഷം ബാക്കിവരുന്നവ മുതിര്‍ന്ന കുട്ടികള്‍ക്കും നല്‍കും. നീണ്ട ഇടവേളക്കുശേഷം സ്‌കൂളിലേക്ക് പോകുന്ന കറുകച്ചാല്‍, നെടുംകുന്നം, നെടുങ്ങാടപ്പള്ളി, ശാന്തിപുരം, കൊച്ചുപറമ്പ്, കൂത്രപ്പള്ളി, ചമ്പക്കര മേഖലയിലെ 16 എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കാണ് വ്യാപാരി വ്യവസായി ഏകോപന സമിതി കൈത്താങ്ങാകുന്നത്. സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് പദ്ധതി നടപ്പാമെന്ന് സമിതി പ്രസിഡന്‍റ്​ കെ.എം. രാജേന്ദ്രന്‍നായര്‍, ജനറല്‍ സെക്രട്ടറി ബെനറ്റ് തോമസ് എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.