314 പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 314 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 314 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ അഞ്ച് ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. 260 പേര്‍ രോഗമുക്തരായി. 3168 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 122 പുരുഷന്മാരും 143 സ്ത്രീകളും 49 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 65 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 2802 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 4,43,899 പേര്‍ കോവിഡ് ബാധിതരായി. 4,39,850 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6406 പേര്‍ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. കോട്ടയം -56, പൂഞ്ഞാർ തെക്കേക്കര - 14, കാഞ്ഞിരപ്പള്ളി -11, മണിമല, തലയോലപ്പറമ്പ് - 10, പാമ്പാടി, ഏറ്റുമാനൂർ, കുറവിലങ്ങാട് -9 തുടങ്ങിയ ഭാഗങ്ങളിലാണ് രോഗബാധ കൂടുതൽ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.