31 പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 31പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 18 പേര്‍ രോഗമുക്തരായി. 2268 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 11 പുരുഷന്മാരും 19 സ്ത്രീകളും ഒരുകുട്ടിയും ഉള്‍പ്പെടുന്നു. 60 വയസ്സിന്​ മുകളിലുള്ള എട്ടുപേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 303 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 447498 പേര്‍ കോവിഡ് ബാധിതരായി. 445686 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ വിവരം: പാലാ, കോട്ടയം-3, അതിരമ്പുഴ, കാഞ്ഞിരപ്പള്ളി, തീക്കോയി, ചിറക്കടവ്, കരൂര്‍-2, വെള്ളൂര്‍, പാമ്പാടി, നെടുംകുന്നം, കടനാട്, തൃക്കൊടിത്താനം, പുതുപ്പള്ളി, കറുകച്ചാല്‍, തിടനാട്, ഉഴവൂര്‍, അയ്മനം, വാഴൂര്‍, വെച്ചൂര്‍, കുറവിലങ്ങാട്, ആര്‍പ്പൂക്കര, മാഞ്ഞൂര്‍-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.