കോട്ടയം: ജില്ലയില്‍ 187 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 186 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ഒരാള്‍ രോഗബാധിതനായി. 234 പേര്‍ രോഗമുക്തരായി. 2395 പരിശോധനഫലങ്ങളാണ് ലഭിച്ചത്. നിലവില്‍ 1532 പേരാണ് ചികിത്സയിലുള്ളത്. 6137 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കുറവിലങ്ങാട് -18, കോട്ടയം -13, കാഞ്ഞിരപ്പള്ളി -10, പാലാ -ഒമ്പത്, വിജയപുരം -എട്ട്, ഏറ്റുമാനൂര്‍, ഞീഴൂര്‍, ചിറക്കടവ് -എഴ്, അതിരമ്പുഴ -ആറ്, മുത്തോലി, ഉഴവൂര്‍, ചങ്ങനാശ്ശേരി, മരങ്ങാട്ടുപിള്ളി -അഞ്ച് എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.