കോട്ടയം: ജില്ലയിൽ ചൊവ്വാഴ്ച 85 കേന്ദ്രത്തിൽ കോവിഡിനെതിരായ വാക്‌സിനേഷൻ നൽകുമെന്ന് കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 10 കേന്ദ്രത്തിൽ കുട്ടികൾക്കും 75 കേന്ദ്രത്തിൽ മുതിർന്നവർക്കും വാക്‌സിൻ നൽകും. അർഹരായവർക്ക് ഈ കേന്ദ്രങ്ങളിൽ നേരിട്ടെത്തിയോ ഓൺലൈൻ ആയി www.cowin.gov.in പോർട്ടൽ വഴി ബുക്ക് ചെയ്തോ വാക്‌സിൻ സ്വീകരിക്കാം. 15 വയസ്സ് (2007ൽ ജനിച്ചവർ) മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വാക്‌സിൻ നൽകുന്ന കേന്ദ്രങ്ങൾ: അയർക്കുന്നം സാമൂഹികാരോഗ്യ കേന്ദ്രം, ചങ്ങനാശ്ശേരി ജനറൽ ആശുപത്രി, ഏറ്റുമാനൂർ സാമൂഹികാരോഗ്യകേന്ദ്രം, കോട്ടയം ജനറൽ ആശുപത്രി, കൊഴുവനാൽ പ്രാഥമികാരോഗ്യ കേന്ദ്രം, മുട്ടമ്പലം സെന്റ് ലാസറസ് പള്ളി, തിടനാട് പഞ്ചായത്ത് ഓഡിറ്റോറിയം, പാറത്തോട് പ്രാഥമികാരോഗ്യകേന്ദ്രം, ഉള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രം, വാഴൂർ പ്രാഥമികാരോഗ്യ കേന്ദ്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.