കോട്ടയം: എം.ജി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ജോബ് ഫെയറിൽ 62 ഉദ്യോഗാർഥികളെ വിവിധ തസ്തികകളിലേക്ക് തിരഞ്ഞെടുത്തു. സോഷ്യൽ വർക്ക്, സൈക്കോളജി, സ്പീച്ച് തെറപ്പി, നഴ്‌സിങ്, സ്‌പെഷൽ എജുക്കേഷൻ മാനേജ്‌മെന്‍റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിലേക്കാണ് നിയമനം നടന്നത്. സ്വകാര്യ മേഖലയിൽനിന്നുള്ള 12 സ്ഥാപനങ്ങളാണ് മേളയിൽ പങ്കെടുത്തത്. വിവിധ വിഭാഗങ്ങളിലായി 104 ഉദ്യോഗാർഥികളും പരിപാടിക്കെത്തി. ബിരുദവും ബിരുദാനന്തര ബിരുദവും യോഗ്യതയായുള്ള തസ്തികകളിലേക്കാണ് പ്രധാനമായും ഉദ്യോഗാർഥികളെ തിരഞ്ഞെടുത്തതെന്ന് സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് മേധാവി പ്രഫ. പി.ടി. ബാബുരാജ് അറിയിച്ചു. കൂടുതൽ ഉദ്യോഗാർഥികളെയും തൊഴിൽ ദാതാക്കളെയും പങ്കെടുപ്പിച്ചു വിപുലമായ ജോബ് ഫെയർ സംഘടിപ്പിക്കാൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാവിലെ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസലറുടെ ചുമതല വഹിക്കുന്ന പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. പ്രഫ. പി.ടി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കേരള സ്റ്റാർട്ടപ് മിഷൻ അസി. മാനേജർ ബർജിൻ എസ്. റസൽ, ജില്ല എംപ്ലോയ്‌മെന്‍റ് ഓഫിസർ ജി. ജയശങ്കർ പ്രസാദ്, ഇ. രാജേഷ്, എം.ജി. ഹരികൃഷ്ണൻ, ഡോ. സിനു തോമസ് തുടങ്ങിയവർ പങ്കെടുത്തു. പടം KTL MG JOB മഹാത്മാഗാന്ധി സർവകലാശാലയിൽ സംഘടിപ്പിച്ച ജോബ് ഫെയർ പ്രൊ വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.