ചങ്ങനാശ്ശേരി: കനത്ത കാറ്റിലും മഴയിലും ചങ്ങനാശ്ശേരി മേഖലയിൽ വൈദ്യുതി തൂണുകള്‍ തകര്‍ന്ന് കെ.എസ്.ഇ.ബിക്ക് 50 ലക്ഷത്തിന്‍റെ നഷ്ടം. നാലു ട്രാന്‍സ്ഫോര്‍മർ പൂര്‍ണമായി തകർന്നു. 25 തൂണുകള്‍ ഒടിഞ്ഞുവീണു. മരം വീണ് വിവിധ സ്ഥലങ്ങളില്‍ 11 കെ.വി ലൈന്‍ ഉള്‍പ്പെടെ പൊട്ടിവീണു. എസ്.എച്ച് ജങ്ഷന്‍, അള്ളാപ്പാറ, വട്ടപ്പള്ളി, പറാല്‍, ആറ്റുവാക്കേരി, കുരിശുംമൂട്, പട്ടത്തിമുക്ക്, തിരുമല, മുന്തിരിക്കവല, കൈലാത്തുപടി എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച രാത്രിയില്‍ വീശിയടിച്ച കാറ്റിലും കനത്ത മഴയിലും കൂറ്റന്‍ മരങ്ങള്‍ ഒടിഞ്ഞുവീണ് വ്യാപകമായി വൈദ്യുതി തൂണുകള്‍ തകര്‍ന്നത്. ഒടിഞ്ഞ തൂണുകളും കമ്പികളും പ്രധാന റോഡുകളുടെ വിവിധ ഭാഗങ്ങളില്‍ വീണു കിടക്കുന്നതിനാല്‍ എം.സി റോഡിലും മറ്റ് ഇടവഴികളിലും ഗതാഗതം തടസ്സപ്പെട്ടു. എം.സി റോഡില്‍ പാലാത്രച്ചിറ മുതല്‍ ളായിക്കാടുവരെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. ഒടിഞ്ഞുവീണ മരങ്ങള്‍ വെട്ടിമാറ്റി വൈദ്യുതി ബന്ധവും ഗതാഗതവും പുനഃസ്ഥാപിക്കാൻ രാത്രി വൈകിയും പരിശ്രമം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.