നെടുംകുന്നം-മാന്തുരുത്തി റോഡിന് 4.5കോടി

നെടുംകുന്നം: നെടുംകുന്നം-മാന്തുരുത്തി റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നതിന് 4.5 കോടി അനുവദിച്ചതായി ഗവ. ചീഫ് വിപ്പ്​ ഡോ. എൻ. ജയരാജ് അറിയിച്ചു. 2019-20 ബജറ്റിൽ ഉൾപ്പെടുത്തി 3.5 കോടി അനുവദിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ തുടർനടപടി ഉണ്ടായില്ല. ചീഫ് ടെക്‌നിക്കൽ എക്‌സാമിനറുടെ നേരിട്ടുള്ള പരിശോധനയിലാണ് സാങ്കേതികതടസ്സം പരിഹരിച്ചത്. അന്തിമ ഉത്തരവ് ലഭിച്ചതിനാൽ ടെൻഡർ നടത്തി ഉടൻ നിർമാണം ആരംഭിക്കുമെന്ന് ചീഫ് വിപ്പ്​ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.