വീട് കുത്തിത്തുറന്ന് 45 പവനും പണവും കവർന്നു

കോട്ടയം: വീട് കുത്തിത്തുറന്ന് 45 പവൻ ആഭരണങ്ങളും പണവും കവർന്നു. പാമ്പാടി കൂരോപ്പട ചെന്നാമറ്റം ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്‍റെ വീട്ടിലാണ് മോഷണം നടന്നത്. ചൊവ്വാഴ്ച വൈകീട്ട്​ അഞ്ചരയോടെയാണ്​ സംഭവം. ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേക്കും മറ്റ്​ കുടുംബാംഗങ്ങൾ പുറത്തേക്കുംപോയ സമയത്താണ് മോഷണം. അലമാര തകർത്ത് സ്വർണവും പണവും മോഷ്ടിക്കുകയും മറ്റ് സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമാണ്. വീടിന്‍റെ മറ്റ്​ മുറികളിലും മോഷണശ്രമം നടന്നിട്ടുണ്ട്. അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. കവർച്ചക്ക്​ ശേഷം മോഷ്ടാവ് സമീപത്തെ പുരയിടത്തിലൂടെ ഓടി രക്ഷപ്പെട്ടതായാണ് പ്രാഥമികനിഗമനം. കവർച്ചക്കുശേഷം ഓടി രക്ഷപ്പെടുമ്പോൾ മോഷ്ടാവിന്‍റെ കൈയിൽനിന്നും വീണ നിലയിൽ രണ്ടരപ്പവൻ സ്വർണം പുരയിടത്തിന്‍റെ പല ഭാഗത്തുനിന്നും ലഭിച്ചു. കവർച്ചക്ക്​ ശേഷം മോഷ്ടാവ്​ വീടിന്‍റെ അകത്തും, രക്ഷപ്പെട്ട വഴികളിലും മുളകുപൊടി വിതറിയിട്ടുണ്ട്​. പാമ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു. പുറത്തുപോയ വീട്ടുകാർ തിരികെ വീട്ടിലെത്തുന്നതിന്​ തൊട്ടുമുമ്പാണ് മോഷ്ടാവ് കടന്നുകളഞ്ഞതെന്നും വീടിനെയും, ചുറ്റുപാടിനെപറ്റിയും അറിയുന്നവരാണ് മോഷണം നടത്തിയതെന്നുമാണ് പൊലീസിന്‍റെ സംശയം. പടം: ktl theft ഫാ. ജേക്കബ് നൈനാന്‍റെ വീട്ടിനുള്ളിൽ മോഷണം നടന്ന നിലയിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്ക് കോട്ടയം: കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികന് പരിക്ക്. പുതുപ്പള്ളി കുത്തതേപ്പറമ്പിൽ രവീന്ദ്രനാണ്​ (65) പരിക്കേറ്റത്. ചൊവ്വാഴ്ച വൈകീട്ട് തുരുത്തേൽപാലത്തിന് സമീപമാണ് അപകടം. രവീന്ദ്രൻ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിർദിശയിൽ നിന്നെത്തിയ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ രവീന്ദ്രനെ കാർ ഡ്രൈവർ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു. തലക്ക്​ പിന്നിൽ പരിക്കേൽക്കുകയും കൈക്ക്​ ഒടിവും സംഭവിച്ചിട്ടുണ്ട്. പരിക്ക് ഗുരുതരമായതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.