രോഗം ബാധിച്ച 2000 ചന്ദനമരങ്ങൾ മുറിച്ചുമാറ്റും -മന്ത്രി ശശീന്ദ്രൻ

മറയൂർ: സാൻഡൽ സ്​പൈക്​ രോഗം ബാധിച്ച രണ്ടായിരത്തോളം ചന്ദനമരങ്ങൾ മുറിച്ചുമാറ്റുമെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. സർക്കാറിന്‍റെ നൂറുദിന കർമ പരിപാടിയിൽ ജില്ലയിൽ വനം വകുപ്പ് നടപ്പാക്കുന്ന പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ എത്തിയ മന്ത്രി മറയൂരിലെ ചന്ദനക്കാടുകൾ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു. രോഗപ്രതിരോധ പ്രവർത്തനങ്ങൾ തീരുമാനിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തി. തുടർന്നാണ്​ ചന്ദനക്കാടുകൾ സന്ദർശിച്ചത്​. 40 വർഷമായി മറയൂരിലെ ചന്ദനക്കാടുകളിൽ സാൻഡൽ സ്​പൈക് രോഗമുണ്ട്. പക്ഷേ, രണ്ട്​ വർഷമായി രോഗം ബാധിച്ച് നശിക്കുന്ന മരങ്ങളുടെ എണ്ണം കൂടുകയാണ്. നശിക്കുന്നവയിലധികവും ചെറുമരങ്ങളാണ്​. ഇതുമൂലം കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് വനം വകുപ്പിന്​ ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ രോഗം വ്യാപിക്കുന്നത്​ തടയുകയാണ് പ്രഥമ ലക്ഷ്യം. സ്​പൈക്​ രോഗത്തിന്​ പ്രതിരോധമോ ചികിത്സയോ ഇല്ല. മറ്റ്​ മരങ്ങളിലേക്ക് പടരാനും സാധ്യതയുണ്ട്. അതിനാലാണ്​ രോഗം വന്ന മരങ്ങൾ വേരോടെ മുറിച്ചുമാറ്റാൻ തീരുമാനിച്ചതെന്നും മന്ത്രി ശശീന്ദ്രൻ വ്യക്തമാക്കി. ചിത്രം: TDG100 sandal മറയൂരിൽ സാൻഡൽ സ്​പൈക്​ രോഗം ബാധിച്ച ചന്ദനമരം മന്ത്രി എ.കെ. ശശീന്ദ്രൻ പരിശോധിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.