ജില്ലയില്‍ 190പേര്‍ക്ക്​ കോവിഡ്

കോട്ടയം: ജില്ലയില്‍ 190 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 190 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 100പേര്‍ രോഗമുക്തരായി. 2879 പരിശോധനഫലങ്ങളാണ്​ ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 69 പുരുഷന്‍മാരും 92 സ്ത്രീകളും 13 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 33 പേര്‍ക്ക്​ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1618 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445237 പേര്‍ കോവിഡ് ബാധിതരായി. 442344 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6271പേര്‍ ക്വാറന്‍റീനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-16, പാലാ-9, ചങ്ങനാശ്ശേരി, വിജയപുരം-8, കാഞ്ഞിരപ്പള്ളി-6, പാമ്പാടി, ഏറ്റുമാനൂര്‍, തിടനാട്, പനച്ചിക്കാട്, മാഞ്ഞൂര്‍, മുളക്കുളം, മണിമല-5 മൂത്തോലി, വാഴൂര്‍, വൈക്കം, കിടങ്ങൂര്‍, കറുകച്ചാല്‍, ആര്‍പ്പൂക്കര, മീനച്ചില്‍- 4, ഭരണങ്ങാനം, പുതുപ്പള്ളി, കടനാട്, കൊഴുവനാല്‍, മേലുകാവ്, കുറവിലങ്ങാട്, പായിപ്പാട്, കുറിച്ചി, പാറത്തോട്, എലിക്കുളം, വാകത്താനം, ഈരാറ്റുപേട്ട, എരുമേലി- 3, വാഴപ്പള്ളി, കങ്ങഴ, അകലക്കുന്നം, ചിറക്കടവ്, അതിരമ്പുഴ, വെള്ളാവൂര്‍, അയ്മനം, നീണ്ടൂര്‍, ഉഴവൂര്‍, ഞീഴൂര്‍-2, നെടുംകുന്നം, തിരുവാര്‍പ്പ്, വെള്ളൂര്‍, കടപ്ലാമറ്റം, മുണ്ടക്കയം, കടുത്തുരുത്തി, കൂട്ടിക്കല്‍, മൂന്നിലവ്, മാടപ്പള്ളി, പൂഞ്ഞാര്‍, തൃക്കൊടിത്താനം, മരങ്ങാട്ടുപിള്ളി, അയര്‍ക്കുന്നം, രാമപുരം, മറവന്തുരുത്ത്, തലനാട്, മീനടം, തലയാഴം, കരൂര്‍, തലയോലപ്പറമ്പ്, കല്ലറ-1.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.