ഇടത്താവളത്തി‍െൻറ നിർമാണോദ്ഘാടനം 18ന്

ഇടത്താവളത്തി‍ൻെറ നിർമാണോദ്ഘാടനം 18ന് എരുമേലി: ദേവസ്വം ബോർഡി‍ൻെറ നേതൃത്വത്തിൽ നടപ്പാക്കുന്ന ഇടത്താവളത്തി‍ൻെറ നിർമാണോദ്ഘാടനം 18ന്​ രാവിലെ 10ന് മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ അധ്യക്ഷത വഹിക്കും. കിഫ്ബി മുഖാന്തരം സർക്കാർ 15 കോടി രൂപ ഇതിനായി അനുവദിച്ചതായും എം.എൽ.എ പറഞ്ഞു. അന്നദാനപ്പന്തൽ, ഗെസ്റ്റ് റൂം, കോൺഫറൻസ് ഹാൾ മറ്റ് അനുബന്ധ സൗകര്യങ്ങളുമുള്ള കെട്ടിടസമുച്ചയമാണ് വിഭാവനം ചെയ്തിരിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. ഫണ്ട് അനുവദിച്ച് ഭരണാനുമതി നേടി ടെൻഡർ നടപടികളും പൂർത്തിയായി. ഈ വർഷത്തെ ബജറ്റിൽ ശബരിമല സ്പെഷൽ പാക്കേജ്, പിൽഗ്രിം ടൂറിസം പദ്ധതി എന്നിവക്കായി പ്രത്യേകം തുക വകയിരുത്തിയിട്ടുണ്ടെന്നും ഇവയിൽ എരുമേലിയെക്കൂടി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. ഇടത്താവള നിർമാണോദ്ഘാടനത്തി‍ൻെറ ഭാഗമായ എരുമേലി ദേവസ്വം ബോർഡ് ഹാളിൽ ആലോചനായോഗം ചേർന്നു. ദേവസ്വം ഡെപ്യൂട്ടി ദേവസ്വം കമീഷണർ ജി. ബൈജു, അസി. ദേവസ്വം കമീഷണർ ആർ.എസ്. ഉണ്ണികൃഷ്ണൻ, എ.ഒ സി.പി. സതീഷ് കുമാർ, ജമാഅത്ത് പ്രസിഡന്‍റ്​ പി.എ. ഇർഷാദ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ അനുശ്രീ സാബു, ബ്ലോക്ക് പഞ്ചായത്തംഗം ടി.എസ്. കൃഷ്ണകുമാർ, പഞ്ചായത്തംഗങ്ങളായ വി.ഐ. അജി, ജസ്ന, നാസർ പനച്ചി, മറിയാമ്മ മാത്യു, ലിസി സജി തുടങ്ങിയവർ പങ്കെടുത്തു. ചിത്രം: ഇടത്താവളത്തി‍ൻെറ നിർമാണോദ്ഘാടനത്തി‍ൻെറ ഭാഗമായി സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.