പൊൻകുന്നം: പനമറ്റത്ത് ബുധനാഴ്ച ഉച്ചകഴിഞ്ഞ് പേപ്പട്ടിയുടെ ആക്രമണം. വിദ്യാർഥികൾ ഉൾപ്പെടെ 15 പേർക്ക് കടിയേറ്റു. ഏഴുപേർ മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റുള്ളവർ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും ചികിത്സതേടി. പേപ്പട്ടിയെ കണ്ട് ഓടുന്നതിനിടയിൽ വീണ് പരിക്കേറ്റവരുമുണ്ട്. നാടാകെ ഭീതിയിലായതോടെ പട്ടിയെ വെടിവെക്കാൻ ആളെ വിളിച്ചു. ഇതിനിടെ പട്ടിയെ കുടുക്കിലാക്കാൻ ശ്രമിക്കുന്നതിനിടയിൽ അത് കൊല്ലപ്പെട്ടു. പനമറ്റം അമ്പലം കവലയിലെ ചായക്കടക്കുള്ളിൽ കയറിയ പേപ്പട്ടി കടയുടമ തുടുപ്പയ്ക്കൽ ചന്ദ്രശേഖരൻ നായരെ(77) കടിച്ചു. കടിയേറ്റുവീണ ചന്ദ്രശേഖരൻ നായരെ വീണ്ടും പേപ്പട്ടി കടിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് എസ്. ഷാജിയുടെ നേതൃത്വത്തിൽ ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. പനമറ്റം പൂവേലിൽ തുളസീധരൻ, ഭാര്യ മുൻ പഞ്ചായത്ത് അംഗം ബിന്ദു പൂവേലിൽ എന്നിവരും കടിയേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സതേടി. രണ്ടു വിദ്യാർഥികളുൾപ്പെടെ മറ്റ് നാലുപേരും മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ട്. പനമറ്റം അമ്പലം കവലയിലും പരിസരത്തും അലഞ്ഞുതിരിയുന്ന നിരവധി നായ്ക്കളെയും പേപ്പട്ടി കടിച്ചു. കൂടാതെ വളർത്തുമൃഗങ്ങളെയും കടിച്ചിട്ടുണ്ട്. വളർത്തുനായ്ക്കൾക്കും മറ്റു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ടെങ്കിൽ ഇളങ്ങുളത്തെ മൃഗാശുപത്രയിലെത്തിച്ച് ചികിത്സ നൽകണമെന്ന് സീനിയർ വെറ്ററിനറി സർജൻ അറിയിച്ചു. KTL VZR 10 Dog bite പേപ്പട്ടിയുടെ കടിയേറ്റ പനമറ്റം തുടുപ്പക്കൽ ചന്ദ്രശേഖരൻ നായരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.