കോട്ടയം: കെ-റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും സ്ഥല ഉടമകളെ പൊലീസ് ഭീഷണിപ്പെടുത്തി മർദിക്കുന്നതിൽ പ്രതിഷേധിച്ചും കെ-റെയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന സംസ്ഥാന സമരജാഥ 14, 15 തീയതികളില്‍ ജില്ലയില്‍. ജില്ല അതിര്‍ത്തിയായ മുളക്കുളത്ത് 14ന് രാവിലെ ഒമ്പതിന് മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പെരുവ, ഞീഴൂര്‍, തോട്ടുവ, കുറവിലങ്ങാട്, വെമ്പള്ളി, പട്ടിത്താനം, ഏറ്റുമാനൂര്‍, പേരൂര്‍, പാറാമ്പുഴ, നട്ടാശ്ശേരി വഴി കോട്ടയം തിരുനക്കര പൊലീസ് മൈതാനിയില്‍ ജില്ല ആശുപത്രി പടി മുതല്‍ പ്രകടനത്തോടുകൂടി സമാപിക്കും. 15ന് രാവിലെ ഒമ്പതിന് കഞ്ഞിക്കുഴിയില്‍നിന്ന് ആരംഭിക്കുന്ന ജാഥ കൊല്ലാട്, പരുത്തുംപാറ, ഞാലിയാകുഴി, കണ്ണന്‍ചിറ, എഴുത്തുപള്ളി, മാമ്മൂട്, തെങ്ങണ വഴി ചങ്ങനാശ്ശേരി പെരുന്ന പ്രൈവറ്റ് ബസ് സ്റ്റാൻഡില്‍ തെങ്ങണയില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ സമാപിക്കും. നാടകസംഘവും സ്ട്രീറ്റ് ബാന്‍ഡും ജാഥയിലുടനീളം ഉണ്ടാകുമെന്ന് സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അറിയിച്ചു. ജില്ലയില്‍ 209പേര്‍ക്ക് കോവിഡ് കോട്ടയം: ജില്ലയില്‍ 209പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യപ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 434പേര്‍ രോഗമുക്തരായി. 2770 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 86 പുരുഷന്മാരും 98 സ്ത്രീകളും 25 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസ്സിനു മുകളിലുള്ള 48പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 1715 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444559 പേര്‍ കോവിഡ് ബാധിതരായി. 441586 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ: കോട്ടയം-42, കാഞ്ഞിരപ്പള്ളി, പാലാ, കടുത്തുരുത്തി, രാമപുരം-8, കുറവിലങ്ങാട്-7, ഏറ്റുമാനൂര്‍, ചങ്ങനാശേരി-5, മണിമല, പുതുപ്പള്ളി, പാറത്തോട്, കടനാട്, പൂഞ്ഞാര്‍, കങ്ങഴ, മാടപ്പള്ളി, കരൂര്‍, വിജയപുരം-4, തിടനാട്, വാഴൂര്‍, ഉഴവൂര്‍, വെള്ളൂര്‍, ചിറക്കടവ്, ആര്‍പ്പൂക്കര, തൃക്കൊടിത്താനം, മുണ്ടക്കയം, വൈക്കം, മുത്തോലി, മണര്‍കാട്, പാമ്പാടി-3, തലപ്പലം, പായിപ്പാട്, നെടുംകുന്നം, മീനച്ചില്‍, വെച്ചൂര്‍, കൊഴുവനാല്‍, അതിരമ്പുഴ, പൂഞ്ഞാര്‍ തെക്കേക്കര, ഞീഴൂര്‍, എലിക്കുളം, കിടങ്ങൂര്‍, ഭരണങ്ങാനം, മാഞ്ഞൂര്‍, തീക്കോയി, മീനടം, മുളക്കുളം-2, വാഴപ്പള്ളി, വെള്ളാവൂര്‍, മേലുകാവ്, തലയോലപ്പറമ്പ്, മൂന്നിലവ്, പനച്ചിക്കാട്, കാണക്കാരി, കുറിച്ചി, വെളിയന്നൂര്‍, മരങ്ങാട്ടുപിള്ളി, ടി. വി പുരം, അയര്‍ക്കുന്നം, കടപ്ലാമറ്റം, വാകത്താനം- 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.