കുമളി: ഏലത്തോട്ടത്തിലെ ജോലിക്കുശേഷം സ്ത്രീ തൊഴിലാളികളുമായി തമിഴ്നാട്ടിലേക്ക് പോകുകയായിരുന്ന സുമോ വാഹനം അമരാവതി ഇറക്കത്തിൽ തലകീഴായി മറിഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു അപകടം. 13 സ്ത്രീ തൊഴിലാളികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ നാലുപേരെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കമ്പം സ്വദേശികളായ ജിൻസി (30), ജാൻസി (44), കാളീശ്വരി (39), പോതു മണി(30) എന്നിവർക്കാണ് ഗുരുതര പരിക്കേറ്റത്. അപകടത്തിൽ പരിക്കേറ്റ ഡ്രൈവർ, കടശ്ശിക്കടവ് സ്വദേശി രാജ ഉൾപ്പെടെ മറ്റുള്ളവരെ കുമളിയിലെ സർക്കാർ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വിട്ടയച്ചു. .......... Cap: തൊഴിലാളികളുമായി പോകുന്നതിനിടെ തലകീഴായി മറിഞ്ഞ വാഹനം .....
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.