ചാമംപതാൽ: കൂടിനു തീപടർന്ന് 12 ആടുകളും 15 മുയലുകളും ചത്തു. ചാമംപതാൽ കൊച്ചുതുണ്ടിയിൽ ടി.കെ.എം. അയ്യൂബിന്‍റെ ആട്ടിൻകൂടിനാണ് തീപിടിച്ചത്. വ്യാഴാഴ്ച രാവിലെ ആടിന് ഭക്ഷണം ചൂടാക്കുന്നതിന് കൂടിന് സമീപത്ത് തീകത്തിച്ചിരുന്നു. ഇതിൽനിന്ന് തീ പടർന്നതാകാമെന്ന് കരുതുന്നു. വലിയ പത്ത് ആടുകളും രണ്ട് കുട്ടികളുമാണ് ചത്തത്. കോഴിക്കൂട് തുറന്ന് വിട്ടിരുന്നതിനാൽ അവ രക്ഷപ്പെട്ടു. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. വൈകീട്ട് നാലോടെയാണ് തീപടർന്നത് ശ്രദ്ധയിൽപെട്ടത്. കുടിവെള്ള വിതരണത്തിനെത്തിയ അഞ്ചുപറയിൽ ഫൈസലിന്‍റെ നേതൃത്വത്തിൽ തീയണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. കാഞ്ഞിരപ്പള്ളിയിൽനിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് തീപൂർണമായി അണച്ചത്. KTL VZR 5 Goat Fire ചാമംപതാൽ കൊച്ചുതുണ്ടിയിൽ ടി.കെ.എം. അയ്യൂബിന്‍റെ ആട്ടിൻകൂട് കത്തിനശിച്ച നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.