ചങ്ങനാശ്ശേരി: 111 കോടിയുടെ പദ്ധതികൾ ചങ്ങനാശ്ശേരിക്കുവേണ്ടി ബജറ്റിൽ ഉൾപ്പെടുത്തിയതായി ജോബ് മൈക്കിൾ എം.എൽ.എ പറഞ്ഞു. മിക്ക ചെറുകിട പദ്ധതികൾക്കും ബജറ്റിൽ സ്ഥാനം ലഭിച്ചു. കുറിച്ചി ടെക്നിക്കല്‍ സ്കൂള്‍ സ്ഥലമേറ്റെടുപ്പും കെട്ടിടനിർമാണവുമാണ് ഇതിൽ ശ്രദ്ധേയ പദ്ധതി. ചങ്ങനാശ്ശേരി വടക്കേക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പുതിയ കെട്ടിടനിർമാണം, നഗരസഭയില്‍ പൂക്കാട് ചിറകുളത്തിന്‍റെ നവീകരണവും ടൂറിസം പദ്ധതിയും, ഹെൽത്ത് ക്ലബ്, വാട്ടര്‍ സ്പോര്‍ട്സ് കോംപ്ലക്സ്, ഇ.എം.എസ് പടിഞ്ഞാറൻ - ബൈപാസ്, കുന്നങ്കരി -കുമരങ്കരി -പറാല്‍ -ചങ്ങനാശ്ശേരി റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തൽ, പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം, ജുഡീഷ്യല്‍ ഓഫിസേഴ്സ് ക്വാര്‍ട്ടേഴ്സ് ആസ്മ പാലം നിർമാണം, ചങ്ങനാശ്ശേരി മാടപ്പള്ളി അമ്പലം ബ്രിഡ്ജ് പുനര്‍നിർമാണം, ഹോമിയോ കോളജ് കുറിച്ചി പാലം നിർമാണം, ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം, ചീരഞ്ചിറ -അഞ്ജു ബോബി ജോര്‍ജ് റോഡ് നിർമാണം, കൊച്ചുറോഡ് - പാലമറ്റം റോഡ് പുനര്‍നിർമാണം, ഏഴാംമൈല്‍ സി.ഡബ്ല്യൂ റോഡ്- മല്ലപ്പള്ളി റോഡ് ബി.എം ബി.സി നവീകരണം, ചങ്ങനാശ്ശേരി പണ്ടകശാല തോടിന്‍റെയും ചന്തക്കുളത്തിന്‍റെയും പുനരുദ്ധാരണം, ചങ്ങനാശ്ശേരി ആയുര്‍വേദ ആശുപത്രിക്ക് പുതിയ കെട്ടിടം, ചങ്ങനാശ്ശേരി ഹോമിയോ ആശുപത്രിക്ക് പുതിയ കെട്ടിടം, പായിപ്പാട്-മാമ്മൂട് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തൽ, ചങ്ങനാശ്ശേരി മാര്‍ക്കറ്റ് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തലും ഓട നിർമാണവും അനുബന്ധ പ്രവൃത്തികളും കുറിച്ചി-കാലായിപ്പടി-കരീലക്കുഴി -മാളികപ്പടി-കുറുപ്പന്‍കുന്ന് -സെന്‍റ് ജോര്‍ജ് കുരിശുകവല-ചക്കച്ചേരിപ്പടി റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തില്‍ അഭിവൃദ്ധിപ്പെടുത്തൽ തുടങ്ങിയവയാണ് ബജറ്റിൽ സ്ഥാനംപിടിച്ച മറ്റ് പദ്ധതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.