മാലിന്യം നിക്ഷേപിച്ച കച്ചവടസ്ഥാപനത്തിന് നഗരസഭ 10,000 രൂപ പിഴചുമത്തി

ഈരാറ്റുപേട്ട: പൊതുനിരത്തിൽ അലക്ഷ്യമായി മാലിന്യം തള്ളിയ സ്ഥാപനത്തിന് നഗരസഭ 10,000 രൂപ പിഴചുമത്തി. സ്ഥാപനത്തി​ൻെറ അഡ്രസിൽ പാഴ്സൽ വന്ന ചാക്കിൽ തന്നെ മാലിന്യം പൊതുനിരത്തിൽ നിക്ഷേപിച്ചതാണ്​ കട ഉടമയെ കൈയോടെ പിടികൂടിയത്. ഈരാറ്റുപേട്ട തോട്ടുമുക്ക്-നടക്കൽ കോസ് വേ പാലത്തി​ൻെറ സൈഡുഭാഗത്ത് മാലിന്യം നിക്ഷേപിക്കൽ കർശനമായി നിരോധിച്ച പ്രദേശത്താണ് കടയിൽനിന്നുള്ള അവശിഷ്​ടങ്ങൾ തള്ളിയത്. കഴിഞ്ഞ കുറേ മാസങ്ങളായി ഈ പ്രദേശത്ത് ചെറിയ കവറുകളിലായി ഭക്ഷണ വേസ്​റ്റ്​ ഉൾ​െപ്പടെ പലരും നിക്ഷേപിക്കാറുണ്ടായിരുന്നു. നഗരത്തി​ൻെറ പലഭാഗത്ത് താമസിക്കുന്നവർ വാഹനങ്ങളിലെത്തി കവറിൽ കെട്ടിയ മാലിന്യം വലിച്ചെറിയാൻ തുടങ്ങിയതോടെ ഈ പ്രദേശത്ത് മാലിന്യം കുന്നുകൂടാൻ തുടങ്ങി. പരിസരവാസികൾ നഗരസഭയിൽ പരാതിപ്പെട്ടതിനെ തുടർന്ന് നഗരസഭ അധികൃതരെത്തി മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. അതിനുശേഷവും പലരും മാലിന്യം നിക്ഷേപിക്കാറുണ്ടായിരുന്നു. പ്രദേശത്തുകാർ പല ദിവസങ്ങളിൽ ഇവിടെ കാവലിരുന്നിട്ടും പിടികൂടാൻ കഴിഞ്ഞിട്ടില്ല. മാലിന്യം നിക്ഷേപിച്ച ചാക്കിൽ കട ഉടമയുടെ അഡ്രസ്​ ശ്രദ്ധയിൽപെട്ടതോടെയാണ് നാട്ടുകാർ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറെ വിവരം അറിയിച്ചതും തുടർന്ന് നടപടി സ്വീകരിച്ചതും. ചിത്രം: KTL56 Malinyakendram പൊതുനിരത്തിൽ മാലിന്യം നിക്ഷേപിച്ച പ്രദേശം പരിസരവാസികളുടെ പരാതിയെ തുടർന്ന് ഈരാറ്റുപേട്ട നഗരസഭ അധികൃതർ സന്ദർശിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.