പൊൻകുന്നത്ത് 10 സർവിസുകൾ റദ്ദാക്കി

പൊൻകുന്നം: ഡീസൽ ക്ഷാമത്തെ തുടർന്ന് പൊൻകുന്നം കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ ശനിയാഴ്ച ഒമ്പത് ഓർഡിനറി സർവിസുകളും ഒരു ദീർഘദൂര ഫാസ്റ്റ് പാസഞ്ചർ സർവിസും റദ്ദാക്കി. മലബാറിലേക്കുള്ള ഒരു ഫാസ്റ്റ് പാസഞ്ചർ ഡീസൽ തീർന്നതിനെ തുടർന്ന് പാതിവഴിയിൽ സർവിസ് അവസാനിപ്പിച്ചു. വെള്ളിയാഴ്ച റദ്ദാക്കിയ ഓർഡിനറി സർവിസുകൾ തന്നെയാണ് ശനിയാഴ്ചയും റദ്ദാക്കിയത്. ഇതിനുപുറമെ ഉച്ചകഴിഞ്ഞ് 3.40ന് മലബാറിലെ പരപ്പയിലേക്കുള്ള ഫാസ്റ്റ് പാസഞ്ചറും റദ്ദാക്കി. പുലർച്ച ആറിന്​ മലബാറിലെ മണക്കടവിന് പോകുന്ന ഫാസ്റ്റ് പാസഞ്ചർ ഡീസൽ തീർന്നതിനെ തുടർന്ന് കോഴിക്കോട്ട് സർവിസ് അവസാനിപ്പിച്ചു. ഡീസൽ ക്ഷാമം മൂലം ഞായറാഴ്ച കൂടുതൽ സർവിസുകൾ റദ്ദാക്കാനാണ് സാധ്യത.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.