തൊടുപുഴ: വാഗമണ്ണിൽ ഓഫ് റോഡ് ജീപ്പ് റൈഡ് നടത്തിയ നടൻ ജോജു ജോർജിനും സംഘാടകർക്കുമെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി കെ.എസ്.യു. ജില്ല പ്രസിഡന്‍റ് ടോണി തോമസാണ് വിഷയം ചൂണ്ടിക്കാട്ടി കലക്ടർ, ജില്ല പൊലീസ് മേധാവി, ജില്ല ട്രാൻസ്പോർട്ട് ഓഫിസർ എന്നിവർക്ക് പരാതി നൽകിയത്. വാഗമൺ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ കൃഷിക്ക് മാത്രമേ ഉപയോഗിക്കാവൂ എന്ന് നിബന്ധനയുള്ള ഭൂമിയിൽ നിയമവിരുദ്ധമായി ഓഫ് റോഡ് യാത്ര സംഘടിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. ഇത് പ്ലാന്റേഷൻ ലാൻഡ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. നടൻ ജോജു ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഓഫ് റോഡ് യാത്രയിൽ ഒരു തരത്തിലുള്ള സുരക്ഷ സംവിധാനവുമില്ലായിരുന്നുവെന്നും ജില്ല ഭരണകൂടത്തിന്റെയോ പൊലീസിന്റെയോ മോട്ടോർ വാഹന വകുപ്പിന്റെയോ അനുമതി വാങ്ങാതെയാണ് റൈഡ് സംഘടിപ്പിച്ചതെന്നും പരാതിയിൽ പറയുന്നു. നടനും സംഘാടകർക്കുമെതിരെ അടിയന്തരമായി നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ടോണി തോമസിന്‍റെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.