വൈക്കത്തേക്ക് പുതിയ സോളാര്‍ ബോട്ട്​ അനുവദിക്കണം

വൈക്കം: ജലഗതാഗത വകുപ്പ് പുതുതായി ഇറക്കുന്ന അഞ്ച് സോളാര്‍ ബോട്ടുകളിലൊന്ന് വൈക്കത്തേക്ക് അനുവദിക്കണമെന്ന് സ്റ്റേറ്റ് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്മെന്‍റ്​ എംപ്ലോയീസ് ഫെഡറേഷന്‍ (എസ്.ഡബ്ല്യു.ടി.ഡി.ഇ.എഫ്) വൈക്കം യൂനിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ ആദ്യ സോളാര്‍ യാത്രാബോട്ടായ ആദിത്യ അഞ്ചുവര്‍ഷമായി വൈക്കത്ത് സര്‍വിസ് നടത്തിവരുകയാണ്. വിദേശരാജ്യങ്ങളില്‍നിന്നടക്കം ആദിത്യയെക്കുറിച്ച് പഠിക്കാന്‍ ഒട്ടേറെപേര്‍ വൈക്കത്ത് എത്തിയിരുന്നു. ടൂറിസം വികസനത്തിന് ഉതകുന്ന സോളാര്‍ ബോട്ട് ഒരെണ്ണംകൂടി വൈക്കത്തിന് അനുവദിച്ചാല്‍ യാത്രക്ലേശത്തിനും പരിഹാരമാകും. ജോയന്‍റ്​ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം എസ്.പി. സുമോദ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. സി. സുനില്‍ അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.