വാകത്താനം: സാമൂഹികാരോഗ്യകേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ ഞാലിയാംകുഴി, തോട്ടക്കാട്, ഇരവുചിറ ഭാഗങ്ങളിലെ ബേക്കറികള്‍, ബോര്‍മ, കൂള്‍ബാര്‍, മത്സ്യ-മാംസ വില്‍പന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. പിടിച്ചെടുത്ത പഴകിയ ഭക്ഷണപദാര്‍ഥങ്ങള്‍ ജീവനക്കാരെക്കൊണ്ട് നശിപ്പിച്ചു. ഹെല്‍ത്ത് കാര്‍ഡ്, ലൈസന്‍സ് എന്നിവയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ.എ. ജയന്‍, ജി. സനല്‍കുമാര്‍, അജിത് കുമാര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. വരുംദിവസങ്ങളില്‍ പരിശോധന ശക്തമാക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.