കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി ബാങ്ക് പുതുതായി നിർമിച്ച വ്യാപാര സമുച്ചയവും മിനി ഓഡിറ്റോറിയവും ശനിയാഴ്ച വൈകീട്ട് അഞ്ചിന് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യുമെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് മുഖ്യപ്രഭാഷണം നടത്തും. എം.പിമാരായ ജോസ് കെ. മാണി, ആന്‍റോ ആന്‍റണി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് നിർമല ജിമ്മി, സഹകരണ ജോയന്‍റ് രജിസ്ട്രാർ എൻ. അജിത് കുമാർ എന്നിവർ പ്രമുഖരെ ആദരിക്കും. ഷിജോ കെ. തോമസ് കൊല്ലംപറമ്പിൽ (ഓക്സിജൻ സി.ഇ.ഒ ), സണ്ണി ജേക്കബ് ഇടക്കാട്ട് ( സൻെറ്റ് മേരീസ് റബേഴ്സ്), ഡി.എം. മാത്യു തെക്കേ വയലിൽ (റോയൽ ലാറ്റക്സ് ) എന്നിവരെയും ബാങ്കിന്റെ ആദ്യസഹകാരികളെയുമാണ് ആദരിക്കുക. ജോസ് കൊള്ളി കുളവിൽ, ടോമി ജോസഫ് പന്തലാനിക്കൽ, ആൻസി ജോസഫ്, ബീന ബെന്നി പന്തലാനിക്കൽ, ജോളി ഡൊമിനിക്, ടി.ഡി. കുട്ടപ്പൻ തടത്തിൽ, ബാങ്ക് സെക്രട്ടറി ജോസ് മനോജ് പാറടിയിൽ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.