മദ്യനയം: ധർണ ഇന്ന്

കോട്ടയം: സർക്കാറിന്റെ പുതിയ മദ്യനയം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ കേരള സംയുക്ത മദ്യവർജന സമിതിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിന് സമീപം വെള്ളിയാഴ്ച ധർണ നടത്തും. രാവിലെ 9.30 മുതൽ വൈകീട്ട് 3.30 വരെയാണ്​ ധർണ. പ്രസിഡന്റ് ബിഷപ് മാർ ജേക്കബ് മുരിക്കൻ, ക്നാനായ അതിഭദ്രാസന മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സേവേറിയോസ്, ബിഷപ് എബ്രഹാം മാർ പൗലോസ്, ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ, ബിഷപ് ഡോ. ജയിംസ് റാഫേൽ ആനാപറമ്പിൽ, ബിഷപ് ഡോ. ഉമ്മൻ ജോർജ്, ബിഷപ് തോമസ് തറയിൽ, സെക്രട്ടറി അലക്സ് പി. ഉമ്മൻ തുടങ്ങിയവർ നേതൃത്വം നൽകും. ഉത്സവ മേഖല കോട്ടയം: പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ്‌ പള്ളി പെരുന്നാളിനോടനുബന്ധിച്ച് ശനിയാഴ്ച വരെ പള്ളിയുടെ മൂന്നു കി.മീ. ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി കലക്ടർ പ്രഖ്യാപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.