ലോറിയിൽനിന്ന്​ റോഡിലേക്ക്​ മണ്ണ്​ വീണു​

കോട്ടയം: എം.സി റോഡിൽ അടിച്ചിറ ഭാഗത്ത്​ ലോറിയിൽനിന്ന്​ മണ്ണ്​ വീണു. വ്യാഴാഴ്ച വൈകീട്ടോടെയാണ്​ ഇതുവഴിപോയ ലോറിയിൽനിന്ന്​ മണ്ണ്​ വീണത്​​. പിന്നാലെ വന്ന വാഹനങ്ങൾ തെന്നിവീഴുമെന്ന അവസ്ഥ വന്നതോടെ പൊലീസ്​ കോട്ടയത്തെ​ അഗ്​നിരക്ഷാ സേനയെ വിവരമറിയിച്ചു. കഴുകിവൃത്തിയാക്കാൻ പറ്റാവുന്നതിൽ കൂടുതൽ മണ്ണ്​ റോഡിലുണ്ടായിരുന്നു. തുടർന്ന്​ മണ്ണുകോരിയുപയോഗിച്ചാണ്​​ നീക്കം ചെയ്തത്​. റോഡ്​ വൃത്തിയാക്കിയതിനുശേഷം ഗതാഗതം പുനഃസ്ഥാപിച്ചു​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.