വാഗമൺ-മംഗളഗിരി റോഡിൽ വീണ്ടും അപകടം: കാർ പോസ്റ്റിലിടിച്ചു നിന്നു

ഈരാറ്റുപേട്ട: വാഗമൺ-മംഗളഗിരി റോഡിൽ കുത്തിറക്കത്തിൽ നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ചു നിന്നു. എറണാകുളം മരട് സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. കാര്‍ കൊക്കയിലേക്ക്​ മറിഞ്ഞ്​ യുവാവിന്റെ ജീവന്‍ പൊലിഞ്ഞ അപകടത്തിന് ഒരാഴ്ച പിന്നിടുമ്പോഴാണ് ഇതേ റോഡില്‍ വീണ്ടും അപകടം ഉണ്ടായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞാണ്​ സംഭവം. ​ഇടിയുടെ ആഘാതത്തില്‍ പോസ്റ്റ് ഒടിഞ്ഞു. പോസ്‌റ്റിലിടിച്ചതുകൊണ്ടാണ് വാഹനം താഴേക്ക്​ പതിക്കാതെ നിന്നത്. ഡ്രൈവറെ കൂടാതെ രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് കാറിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീക്കോയി-വാഗമണ്‍ റോഡിന് സമാന്തര റോഡായ മംഗളഗിരി ഒറ്റയീട്ടി റോഡില്‍ അപകടങ്ങള്‍ വര്‍ധിക്കുകയാണ്. സിഗ്​നലുകൾ സ്ഥാപിക്കാത്തും റോഡ് പരിചയമില്ലാത്തതുമാണ് അപകടങ്ങൾ പതിവാകാൻ കാരണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.