പെരുന്നാൾ കിറ്റ്​ വിതരണം

ചങ്ങനാശ്ശേരി: കെ.എച്ച്.എം ഇസ്മയിലിന്‍റെ സ്മരണാർഥം എം.എസ്.എഫ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി പെരുന്നാൾ കിറ്റ് വിതരണം നടത്തി. അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദിന് കിറ്റ് കൈമാറി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്‍റ്​ ജുനൈദ് കൈതക്കുളം അധ്യക്ഷതവഹിച്ചു. മുസ്‌ലിംലീഗ് ജില്ല ട്രഷറർ ഹസൻലാൽ മുഖ്യാതിഥിയായിരുന്നു. നിയോജകമണ്ഡലം പ്രസിഡന്റ്‌ സാബു മുല്ലശ്ശേരി മുഖ്യപ്രഭാഷണം നടത്തി. മുസ്‌ലിം ലീഗ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി റഷീദ് ആരമല, ട്രഷറർ പി.എം. കബീർ, പായിപ്പാട് ഗ്രാമപഞ്ചായത്ത്‌ അംഗം മുബാഷ് മുതിരപ്പറമ്പിൽ, എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ.എസ്. ഹലീൽ റഹ്മാൻ, ലോയേഴ്‌സ് ഫോറം ജില്ല ജനറൽ സെക്രട്ടറി അഡ്വ. റിയാസ് മമ്മറാൻ, സലീം പത്താണിപ്പറമ്പിൽ, ടി.ഐ. അസീം, പി.ടി. സലീം, ടി.പി. ഷാജഹാൻ, അബി മുതിരപ്പറമ്പിൽ, കൊന്താലം റാവുത്തർ, ജലാലുക്കുട്ടി, കെന്യ ഷാഹുൽ, സൽമാൻ റഷീദ്, അസ്‌ലഫ് രാജ, ആഷിക് സലീം എന്നിവർ സംസാരിച്ചു. എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി ശിഹാബ് അസീസ് സ്വാഗതവും ജില്ല വൈസ് പ്രസിഡന്റ്‌ അജ്മൽ മുഹമ്മദ്‌ നന്ദിയും പറഞ്ഞു. KT L CHR 1 Kit എം.എസ്.എഫ് ചങ്ങനാശ്ശേരി നിയോജകമണ്ഡലം കമ്മിറ്റി തയാറാക്കിയ പെരുന്നാൾ കിറ്റുകളുടെ വിതരണോദ്‌ഘാടനം അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ എം.എസ്.എഫ് സംസ്ഥാന സെക്രട്ടറി ബിലാൽ റഷീദിന് കൈമാറി നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.