യാത്രയയപ്പ് നൽകി

മുണ്ടക്കയം: ഐ.സി.ഡി.എസ് കാഞ്ഞിരപ്പള്ളി അഡീഷനൽ പ്രോജക്ടിലെ മുണ്ടക്കയം പഞ്ചായത്തിലെ വിരമിക്കുന്ന അംഗൻവാടി ജീവനക്കാർക്ക് . അംഗൻവാടി വർക്കർ പി.സി. തങ്കമ്മയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം സി.ഡി.പി.ഒ കെ.എസ്. അജിത ഉദ്ഘാടനം ചെയ്തു. സൂപ്പർവൈസർമാരായ ജനിറ്റ് ജെയിംസ്, പി.കെ. ഗീത, രശ്മി കൃഷ്ണൻ, അംഗൻവാടി ടീച്ചർ പി.ബി. ലീലാമ്മ തുടങ്ങിയവർ സംസാരിച്ചു. സർവിസിൽ നിന്ന്​ വിരമിക്കുന്ന എൻ.ജെ. സാലി, കെ.ജി. ഓമന, കെ. ഓമന, സാലി സണ്ണി എന്നിവർക്ക് കാഷ് പ്രൈസും മെമന്‍റോയും നൽകി ആദരിച്ചു. വിശിഷ്ട സേവനങ്ങൾ ചെയ്ത ജീവനക്കാരെയും ചടങ്ങിൽ ആദരിച്ചു. തുടർന്ന് അംഗൻവാടി ജീവനക്കാരുടെ വിവിധ കലാപരിപാടികൾ നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.