ചങ്ങനാശ്ശേരി: വിശുദ്ധ റമദാനിന്റെ പുണ്യം പൂത്തിറങ്ങിയ ദിനരാത്രങ്ങൾ വിട പറയുകയായി. റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്ന് മസ്ജിദുകൾ വിശ്വാസികളാൽ നിറയും. കഴിഞ്ഞ ഒരുമാസം നഗരത്തിലെ വിവിധ മുസ്ലിം പള്ളികളിലും ഇസ്ലാമിക കേന്ദ്രങ്ങളിലും രാത്രി നമസ്കാരങ്ങൾ പ്രത്യേകമായി നടന്നു. വിവിധ സ്ഥലങ്ങളിൽ സ്ത്രീകൾക്കുള്ള നമസ്കാര സൗകര്യങ്ങളും ഒരുക്കി. നോമ്പുകാലത്ത് എല്ലാ പള്ളികളിലും നൂറുകണക്കിന് നോമ്പുതുറ കേന്ദ്രങ്ങൾ പ്രവർത്തിച്ചു. ചങ്ങനാശ്ശേരി പുതൂർ പള്ളി ജുമാമസ്ജിദിന് കീഴിലും പഴയ പള്ളി ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലും ഇഫ്താർ കേന്ദ്രങ്ങൾ സജ്ജമാക്കിയതായി ഭാരവാഹികൾ അറിയിച്ചു. വ്യാഴാഴ്ച മസ്ജിദുകളിൽ രാവേറെ നീണ്ട പ്രാർഥനകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.