മൈലാടി സെന്‍റ്​ ആന്‍റണീസ് പള്ളിയില്‍ തിരുനാള്‍

മൈലാടി: സെന്‍റ്​ ആന്‍റണീസ് ആശ്രമ ദേവാലയത്തിലെ തിരുനാളിന്​ ബുധനാഴ്ച തുടക്കമാവും. വൈകീട്ട് നാലിന് ജപമാല, കുര്‍ബാന, നൊവേന, ബൈബിള്‍ കണ്‍വെന്‍ഷന്‍ എന്നിവ നടക്കും. വെള്ളിയാഴ്ച വൈകീട്ട് 4.30ന് തിരുനാള്‍ കൊടിയേറ്റ്. ഫാ.ടോണി മൂന്നുപീടികയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ശനിയാഴ്ച രാവിലെ 10ന് കുട്ടികളുടെ ദിവ്യകാരുണ്യ സ്വീകരണം, വൈകീട്ട് 4.30ന് മൈലാടി കവലയിലേക്ക് പ്രദക്ഷിണം. പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച 11ന് കലവറപ്പടിയിലേക്ക് പ്രദക്ഷിണം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.