ഏറ്റുമാനൂര്‍: മഹാദേവക്ഷേത്രത്തിലെ മഹാരുദ്ര യജ്ഞം സമാപിച്ചു. സമാപനസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു. തന്ത്രി കണ്ഠരര് രാജീവര് അധ്യക്ഷത വഹിച്ചു. തന്ത്രി ബ്രഹ്മശ്രീ കണ്ഠരര് രാജീവര്, കിഴിയേടം രാമന്‍ നമ്പൂതിരി, കെ. ജി. അനില്‍കുമാര്‍ എന്നിവരെ മന്ത്രി വി. എന്‍. വാസവന്‍ ക്ഷേത്ര ഉപദേശക സമിതിയുടെ സ്‌നേഹ ഉപഹാരം നല്‍കിയും, പൊന്നാട അണിയിച്ചും ആദരിച്ചു. അസി. ദേവസ്വം കമീഷണര്‍ വി. കൃഷ്ണകുമാര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ ആര്‍. പ്രകാശ്, ഉപദേശക സമിതി സെക്രട്ടറി കെ.എന്‍. ശ്രീകുമാര്‍ എന്നിവർ സംസാരിച്ചു. മഹാരുദ്രയജ്ഞ സമാപനദിനമായ ചൊവ്വാഴ്ച നൂറുകണക്കിന് ഭക്തരാണ് ക്ഷേത്രത്തിലെത്തിയത്. ------ ഇലവീഴാപൂഞ്ചിറ റോഡ് ടാറിങ് തുടങ്ങി മേലുകാവ്: ഇലവീഴാപൂഞ്ചിറ റോഡിന്‍റെ ടാറിംഗ് ജോലികൾ ആരംഭിച്ചു. മേലുകാവിൽനിന്നുള്ള റോഡിന്‍റെ തകർന്ന അഞ്ചരകിലോമീറ്ററാണ് ബി.എം.ബി.സി ടാറിങ് നടത്തി നവീകരിക്കുന്നത്. 11.12 കോടിയാണ് അനുവദിച്ചത്. റോഡിന്‍റെ നവീകരണം ആവശ്യപ്പെട്ട് നാട്ടുകാർ നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. നിരവധി സമരങ്ങളും പ്രതിഷേധങ്ങളും ഉയർത്തിയെങ്കിലും ഫലമുണ്ടായില്ല. രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ പോലും പ്രദേശവാസികൾ ഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. ഇലവീഴാപൂഞ്ചിറ അടക്കമുള്ള ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള യാത്രയും ഇനി സുഗമമാകും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് റോഡിന്‍റെ നിർമാണ ഉദ്ഘാടനം നേരത്തേ നിർവഹിച്ചിരുന്നു. ---- പടം KTL ILAVIRAPUNZHI ഇലവീഴാപൂഞ്ചിറ റോഡിന്‍റെ ടാറിങ് ജോലികൾ ആരംഭിച്ചപ്പോൾ എസ്.എം.വൈ.എം പാലാ രൂപതാ ഡയറക്ടറി പ്രകാശനം പാലാ: എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടറി മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ പ്രകാശനം ചെയ്തു. 'ക്രൈസ്തവ യുവത്വം ഐക്യത്തിന്‍റെ പ്രേക്ഷിതൻ' തലക്കെട്ടിലെ ഡയറക്ടറിയിൽ, ഒരു വർഷത്തെ പ്രവർത്തനങ്ങളുടെ മാർഗരേഖയാണ് ഉൾപ്പെടുത്തിയത്. എസ്.എം.വൈ.എം പാലാ രൂപതാ ഡയറക്ടർ ഫാ.മാണി കൊഴുപ്പൻകുറ്റി, ജോയിന്‍റ് ഡയറക്ടർ സി.ജോസ്മിത , രൂപതാ പ്രസിഡന്‍റ് ജോസഫ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ഡിബിൻ ഡോമിനിക് ,വൈസ് പ്രസിഡൻറ് റിന്‍റു റജി എന്നിവർ സംസാരിച്ചു. --- പടം KTL PALA YM എസ്.എം.വൈ.എം പാലാ രൂപത ഡയറക്ടറിയുടെ പ്രകാശനം മാർ ജോസഫ് പള്ളിക്കാപറമ്പിൽ നിർവഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.