വഞ്ചിമല വോളി; മങ്കൊമ്പ് സിക്‌സസ് വിജയികൾ

എലിക്കുളം: വഞ്ചിമല പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വോളിബാൾ ടൂർണമെന്‍റിൽ മങ്കൊമ്പ് സിക്‌സസ് വിജയികളായി. വി.ഡി. ജോൺ മെമ്മോറിയൽ എവർറോളിങ്​ ട്രോഫിയും 8001 രൂപ കാഷ് അവാർഡും നേടി. റണ്ണറപ്പായ കാഞ്ഞിരപ്പള്ളി സിക്‌സസിന് ദാമോദരപ്പണിക്കർ മെമ്മോറിയൽ ട്രോഫിയും 4001 രൂപ കാഷ് അവാർഡും ലഭിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി. രാധാകൃഷ്ണൻ നായർ സമ്മാനങ്ങൾ വിതരണം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ്​ വി.ഐ. അബ്ദുൽ കരീം അധ്യക്ഷത വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.