കുമരകം: കവണാറ്റിന്‍കര-പരിപ്പ് റോഡില്‍ മാഞ്ചിറ പാലത്തിന് സമീപം ടോറസ് മറിഞ്ഞു. അപകടത്തിൽ തലക്ക് പരിക്കേറ്റ ഡ്രൈവറെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു അപകടം. സമീപ വീടിന്‍റെ നിര്‍മാണത്തിന് വേണ്ടി മണ്ണുമായി എത്തിയ ടോറസാണ് അപകടത്തിൽപ്പെട്ടത്. ഈ ഭാഗത്ത് വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറയുന്നു. രണ്ടു കാറുകളും ഗ്യാസ് കയറ്റി വന്ന മിനി വാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ അപകടത്തില്‍പെട്ടിരുന്നു. മാഞ്ചിറ പാലം നിര്‍മാണത്തിന് ഈ ഭാഗത്തുനിന്നു മണ്ണ് എടുത്തപ്പോള്‍ ഉണ്ടായ കുഴിയാണ് വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പെടാന്‍ കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. ------- KTL toras മാഞ്ചിറ പാലത്തിന് സമീപം മറിഞ്ഞ ടോറസ് -------------- എക്മോ ചികിത്സയിലൂടെ യുവതി ജീവിതത്തിലേക്ക് ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ എക്മോ (എക്സ്ട്ര കോർപ്പോറിയൽ മെമ്പ്രേൻ ഓക്സിജനേഷൻ) ചികിത്സയിലൂടെ യുവതിക്ക് സുഖപ്രാപ്തി. ഏഴുമാസം ഗർഭിണിയായ യുവതിയാണ് ഈ ചികിത്സയിലൂടെ സുഖംപ്രാപിച്ചത്. ന്യുമോണിയ ബാധിച്ച് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവരെ ഇവിടെനിന്ന് കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. രോഗിക്ക് മരുന്നുകൾ ഫലപ്രദമാകാത്തതിനെ തുടർന്നാണ് എക്മോ ചികിത്സ നടത്തിയത്. ഗുരുതര ഹൃദയ-ശ്വാസകോശ രോഗങ്ങളുള്ളവർക്കാണ് ഇത്തരം ചികിത്സ നൽകുന്നത്. രോഗിയുടെ ശരീരത്തിനുപുറത്ത് ഒരു യന്ത്രം സ്ഥാപിച്ച് ഹൃദയ-ശ്വാസകോശങ്ങളിലേക്ക് രക്തം പമ്പുചെയ്യുന്ന രീതിയാണിത്. ഒരാഴ്ചക്കുശേഷം ശസ്ത്രക്രീയയിലൂടെ യുവതി ഒരു കുഞ്ഞിനു ജന്മംനൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. കോട്ടയം മെഡിക്കൽ കോളജിൽ എക്മോ ചികിത്സയിലൂടെ സുഖം പ്രാപിക്കുന്ന രണ്ടാമത്തെ രോഗിയാണിത്. സ്വകാര്യ ആശുപത്രികളിൽ ഈ ചികിത്സരീതിക്ക് ലക്ഷങ്ങൾ ചെലവുവരുമ്പോൾ വളരെ കുറഞ്ഞ ചെലവിലാണ് മെഡിക്കൽ കോളജിൽ ഈ ചികിത്സ നടത്തുന്നത്. കാർഡിയോ തൊറാസിക് സർജനും മെഡിക്കൽ കോളജ് സൂപ്രണ്ടുമായ ഡോ. ടി.കെ. ജയകുമാർ, ഡോ. നിധീഷ്, മെഡിസിൻ വിഭാഗത്തിലെ ഡോ. ജോസ് മോൻ ജോർജ്, ഡോ. ഹരികൃഷ്ണൻ, ക്രിട്ടിക്കൽ കെയർ യൂനിറ്റിലെ സ്പെഷലിസ്റ്റ് ഡോ.അനുരാജ്, ഗൈനക്കോളജി വിഭാഗത്തിലെ ഡോ.ലിസമ്മ, ഡോ.ബിന്ദു എന്നിവരും ചികിത്സയിൽ പങ്കാളികളായി. ----- ഈദ്ഗാഹ്: സംഘാടക സമിതി രൂപവത്കരിച്ചു കോട്ടയം: ചെറിയപെരുന്നാൾ ദിനത്തിൽ ഇല്ലിക്കൽ മുനിസിപ്പൽ മൈതാനിയിൽ സംഘടിപ്പിക്കുന്ന ഈദ്ഗാഹിന് സംഘാടകസമിതി രൂപവത്കരിച്ചു. സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും പാർക്കിങ്ങിനും ശുദ്ധീകരണത്തിനും വിപുലമായ സംവിധാനവും ഒരുക്കും. സംഘാടകസമിതി രൂപവത്കരണ യോഗം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജില്ല സെക്രട്ടറി അബ്ദുൽ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ശാഖ പ്രസിഡന്‍റ് കെ.ഇ. നസീർ അധ്യക്ഷതവഹിച്ചു. നാസർ അറുനൂറ്റിമംഗലം, ഷമീൽ എൻ.എ, ബിലാൽ സൈനുദ്ദീൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.