കഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്​റ്റിൽ

എരുമേലി: ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി രണ്ട്​ യുവാക്കൾ പിടിയിൽ. ചേനപ്പാടി പൈക്കാട്ട് സച്ചു (22), എരുമേലി പ്രപ്പോസ് കിഴക്കേപ്പറമ്പിൽ ഷിൻസ് (19) എന്നിവരാണ് പിടിയിലായത്. സച്ചുവിന്‍റെ ചേനപ്പാടിയിലെ വീട്ടിൽനിന്ന്​ 1.76 കിലോ കഞ്ചാവ്​ കണ്ടെടുത്തു. വിൽപനക്കായി കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസ് പറയുന്നു. കഞ്ചാവ്​ വാങ്ങാനെന്ന വ്യാജേന പൊലീസ്​ സംഘം സച്ചുവിന്‍റെ വീട്ടിലെത്തി ഇരുവരെയും പിടികൂടുകയായിരുന്നു. എസ്.ഐ സജീവ് ചന്ദ്രൻ, തോംസൺ, ശ്രീജിത്, അജയകുമാർ, അരുൺ, ഷമീർ സമദ്, അനീഷ്, എരുമേലി എസ്.ഐ എം.എസ് അനീഷ്, എസ്.ഐ ഷാബുമോൻ, സി.പി.ഒ ശ്രീരാജ്, കൃപ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.