എന്‍റെ കുമ്മനം കൂട്ടായ്മ ഇഫ്താർ സംഗമം

കുമ്മനം: എന്‍റെ കുമ്മനം വാട്സ്​ആപ്​ കൂട്ടായ്മയുടെ ഒന്നാം വാർഷികത്തോട്​ അനുബന്ധിച്ച് ഇഫ്താർ സംഗമവും മത, ഭൗതിക വിദ്യാഭ്യാസ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകൾക്കുള്ള അവാർഡ് ദാനവും സംഘടിപ്പിച്ചു. താഴത്തങ്ങാടി ജുമാമസ്ജിദ് ചീഫ് ഇമാം ഇലവുപാലം ഷംസുദ്ദീൻ മന്നാനി സംഗമം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ലത്തീഫ് മാനത്തുകാടൻ അധ്യക്ഷതവഹിച്ചു. കുമ്മനം ജുമാമസ്ജിദ് ചീഫ് ഇമാം ഹുസൈൻ മൗലവി അനുമോദന പ്രഭാഷണവും താഹാ മൗലവി, സാദിഖ് മന്നാനി, നൗഫൽ മൗലവി, സാലിഹ് മൗലവി, ഇസ്മായിൽ മൗലവി, നൂഹ് മൗലവി, സിയാദ്‌ ബാഖവി, നൂറുദ്ദീൻ മേത്തർ, എൻ.എ. സദഖത്തുല്ല, കെ. അഫ്‌സൽ, തൽഹത്, അജാസ്‌ എന്നിവർ സംസാരിച്ചു. എം.എ സിറാജുദ്ദീൻ ആമുഖ പ്രഭാഷണവും അബ്ദുൽ ജലീൽ സ്വാഗതവും ഷമീർ നന്ദിയും പറഞ്ഞു. ജാബിർ ഖാൻ, നിസാം സലാം, എം.എം. അഷ്റഫ് എന്നിവർ നേതൃത്വം നൽകി. ---------- KTL KUMMANAM- എം.ജി സർവകലാശാലയിൽനിന്ന്​ പിഎച്ച്.ഡി കരസ്ഥമാക്കിയ ഡോ. കെ.എ. ഷുഹയ്​ബിനെ ഇലവുപാലം ഷംസുദ്ദീൻ മന്നാനി ആദരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.