മാറ്റിയ പരീക്ഷ മേയ് അഞ്ചിനും ഒമ്പതിനും സർകോട്ടയം: മഹാത്മാഗാന്ധിവകലാശാല ഏപ്രിൽ 20ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിയ ആറാം സെമസ്റ്റർ യു.ജി, സി.ബി.സി.എസ് (2019 അഡ്മിഷൻ റെഗുലർ, പ്രൈവറ്റ്/ 2017, 2018 അഡ്മിഷൻ - റീ അപ്പിയറൻസ്), ആറാം സെമസ്റ്റർ സി.ബി.സി.എസ് സൈബർ ഫോറൻസിക് -2019 (അഡ്മിഷൻ റഗുലർ) യു.ജി പരീക്ഷകൾ മേയ് അഞ്ചിനു നടക്കും. ഏപ്രിൽ 21ന് നടത്താൻ നിശ്ചയിച്ച് പിന്നീട് മാറ്റിയ മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്, യു.ജി - പുതിയ സ്കീം (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ - ഇംപ്രൂവ്മെൻ/ റീഅപ്പിയറൻസ്, 2018, 2017 അഡ്മിഷൻസ് - റീയപ്പിയറൻസ്) മൂന്നാം സെമസ്റ്റർ സൈബർ ഫോറൻസിക് യു.ജി (സി.ബി.സി.എസ് 2020 അഡ്മിഷൻ റഗുലർ/2019 അഡ്മിഷൻ ഇംപ്രൂവ്മെന്‍റ് / റീഅപ്പിയറൻസ്) മൂന്നാം സെമസ്റ്റർ ബി.എ/ബി.കോം (സി.ബി.സി.എസ് -2020 അഡ്മിഷൻ റഗുലർ -പ്രൈവറ്റ് രജിസ്ട്രേഷൻ പരീക്ഷകൾ മേയ് ഒമ്പതിന് നടക്കും. പരിശീലനം മഹാത്മാഗാന്ധി സർവകലാശാല - എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മാനവിക വിഷയങ്ങൾക്കായുള്ള യു.ജി.സി നെറ്റ് / ജെ.ആർ.എഫ് പരീക്ഷയുടെ ജനറൽ പേപ്പറിന് വേണ്ടിയുള്ള പരിശീലനം മേയ് ആദ്യവാരം ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ -0481-2731025.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.