പത്തനംതിട്ട: ഡി.വൈ.എഫ്.ഐയുടെ 15-ാമത് സംസ്ഥാന സമ്മേളനത്തിന് ബുധനാഴ്ച പത്തനംതിട്ടയിൽ പതാക ഉയരുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വിവിധ കേന്ദ്രങ്ങളിൽനിന്ന് പുറപ്പെട്ട പതാക, കൊടിമര, ദീപശിഖ ജാഥകൾ ഇന്ന് തിരുവല്ലയിൽ സംഗമിച്ച് അവിടെനിന്നും ഒന്നിച്ച് പുറപ്പെട്ട് വൈകീട്ട് പത്തനംതിട്ടയിൽ എത്തും. തുടർന്ന് ആറിന് സ്വാഗതസംഘം ചെയർമാൻ കെ.പി. ഉദയഭാനു പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും. വ്യാഴാഴ്ച രാവിലെ പ്രതിനിധി സമ്മേളന നഗരിയിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പതാക ഉയർത്തും. 10.30ന് പ്രമുഖ ചിന്തകൻ സുനിൽ പി ഇളയിടം സമ്മേളനം ഉദ്ഘാടനം ചെയ്യും. 29 ന് വർഗീയതക്കും തൊഴിലില്ലായ്മയ്ക്കും എതിരെ യുവജന ഐക്യം എന്ന വിഷയത്തിലെ സെമിനാർ ഡി.വൈ.എഫ്.ഐ മുൻ അഖിലേന്ത്യ അധ്യക്ഷൻ പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. 30ന് ജില്ല സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനം സി.പി.എം പോളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 639 പ്രതിനിധികൾ പങ്കെടുക്കും. 30ന് പുതിയ സംസ്ഥാന ഭാരവാഹികളെ സമ്മേളനം തെരഞ്ഞെടുക്കും. വാർത്ത സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, സെക്രട്ടറി വി.കെ. സനോജ്, സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു കെ.യു. ജനീഷ് കുമാർ എം. എൽ. എ, പി.ബി. സതീഷ് കുമാർ, സംഗഷ് ജി. നായർ, ബി. നിസാം, എം.സി .അനീഷ് കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.