കോട്ടയം: റബര്‍ വിലയിടിക്കാനുള്ള വ്യവസായികളുടെയും വന്‍കിട വ്യാപാരികളുടെയും നീക്കങ്ങള്‍ക്ക് സര്‍ക്കാറും റബര്‍ ബോര്‍ഡും ഒത്താശ ചെയ്യുകയാണെന്ന് ഇന്‍ഫാം. വിപണി അട്ടിമറിക്കാന്‍ ആസൂത്രിതമായി നടക്കുന്ന അണിയറ നീക്കങ്ങളുടെ ഭാഗമാണ് രാജ്യാന്തര വില ഉയര്‍ന്നിട്ടും ആഭ്യന്തര വിപണിവില താഴുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില ഉയരുമ്പോള്‍ സ്വാഭാവികമായും പ്രകൃതിദത്ത റബറിന്‍റെയും വില ഉയരേണ്ടതാണ്. വിലയുയര്‍ത്താതെ വിപണിയിടിച്ച് വ്യവസായികള്‍ ഇടപെടല്‍ നടത്തുമ്പോള്‍ നിലവിലെ റബര്‍ ആക്ട് പ്രകാരം നടപടികളെടുക്കാന്‍ റബര്‍ ബോര്‍ഡ് ശ്രമിക്കാത്തത് ദുഃഖകരമാണെന്നും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ വി.സി. സെബാസ്റ്റ്യന്‍ പ്രസ്താവനയിൽ പറഞ്ഞു. റബറിന് 250 രൂപ അടിസ്ഥാനവില നല്‍കുമെന്ന് പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാറും ഇപ്പോൾ കർഷകരെ കണ്ടില്ലെന്ന് നടിക്കുകയാണ്. പശയുടെയും പ്ലാസ്റ്റികിന്‍റെയും ഷേഡിന്‍റെയും വില കുതിച്ചുയര്‍ന്നിട്ടും നിയന്ത്രിക്കാൻ നടപടിയില്ല. ബോര്‍ഡ് വിഭാവനം ചെയ്യുന്ന ഇ-പ്ലാറ്റ്ഫോം വിപണി ചെറുകിട കര്‍ഷകര്‍ക്ക് നേട്ടമുണ്ടാക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.